പ്രിയങ്കരിമാർക്ക് പ്രിയദർശിനി യാത്ര

Jun 15, 2026 - 13:53
 0  9
പ്രിയങ്കരിമാർക്ക് പ്രിയദർശിനി യാത്ര

സപ്ന അനു  ബി ജോർജ് 

ന്നുമുതൽ ചരിത്രത്തിലേക്ക് പുതിയ സർക്കാരിന്റെ  ഡബിൾ ബെല്ല് തുടങ്ങുന്നുജൂൺ 15 രാവിലെ 8.30 ന്.ആദ്യ യാത്രയിൽ മുഖ്യമന്ത്രി വി.ഡി സതീശൻ,ഗതാഗതെ മന്ന്ത്രി ശ്രീ.സി പി.ജോൺ കൂടെ മന്ത്രിമാരുംഎം.എല്ലെമാരും,വിഷിഷ്ടവ്യക്തികളും എത്തിച്ചേർന്നു.തിരിച്ചറിയൽ കാർഡ് വേണ്ട,ബസ് തിരിച്ചറിയാൻ പ്രിയദർശിനി സ്റ്റിക്കറുകൾ ഉണ്ട്.

കേരളത്തിന്റെ സാമ്പത്തിക നിലപാടിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സാധ്യതയുള്ള ഒരു സംരംഭമാണ് ഇന്ദിരാ പ്രോജക്ടിന്റെ ഭാഗമായി ശ്രീ.രാഹുൽ ഗാന്ധി സ്ത്രീകൾക്കായി വാഗ്ദാദാനം ചെയ്തത്.മാസം 2500 രൂപ ലാഭിച്ചാൽ,ആ കാശ് അവരുടെ ആവശ്യങ്ങൾക്കായി ഉപയോഗിക്കും.ഒരു ചുരിദാർ വാങ്ങി,മാർക്കറ്റിൽ  കാശ് വന്നു,അപ്പോൾ  കടക്കാരൻ കൂടുതൽ കാശ് ഇറക്കി കൂടുതൽ ചുരിദാർ വങ്ങുന്നു തന്റെ കടയിലേക്ക്,അങ്ങനെ കൂടുതൽ കാശ് മാർക്കറ്റിലെത്തി.സ്ത്രീകളിലൂടെ മാർക്കറ്റിന്റെ സാമ്പത്തിക  നില മെച്ചപ്പെടുന്നു.നമ്മുടെ  കേരളത്തിന്റെ സമ്പത് വ്യസ്തക്ക് നല്ലൊരു പ്രതീക്ഷ നൽകുന്നു.

കോട്ടയത്തുനിന്നുള്ള ജനങ്ങളിൽ നിന്നുള്ള പ്രതികരണം ഇങ്ങനെയാണ് ’ചരിത്രപരമായ ഒരു നേട്ടം,  ഫാസ്റ്റിലും കൂടി വന്നാൽ സന്തോഷം എന്നും,സർക്കാരിനോട് നന്ദി പറയുന്നു.” കോഴിക്കോട്ടെ സ്ത്രീകൾ ഇരുകൈകളും നീട്ടി സ്വീകരിക്കുന്നു എന്ന് പ്രതികരിച്ചു.കോഴിക്കോട്ടെ സ്ത്രീകൾ ഇരുകൈകളും നീട്ടി സ്വീകരിക്കുന്നു. കടവന്ത്രയിൽ നിന്നും യാത്രയുടെ  ഭാഗമായി കയറിയ സ്ത്രീകൾ പറഞ്ഞുഈ ബസ് യാത്രക്കായി മാറ്റിവെക്കേണ്ട ഒരു തുകയുണ്ട്,അത് ലാഭമായി.അതിനാൽ അവരുടെ ഒപ്പം ബസിൽകയറിയ  അന്നയുടെ ഒരു പാട്ട് ബസിലെ യാത്രക്കാർക്കായി പാടി, “ചിന്ന ചിന്ന  ആസൈ” എന്ന പാട്ടിന്കൂടെയുണ്ടായിരുന്ന യാത്രക്കാർ  കയ്യടിച്ചു കൂടിച്ചേര്‍ന്നു. ഇതുപോലെ മറ്റൊരു ബസിലെ കണ്ടക്ടർ പാട്ടുപാടി, “ഉല്ലാസപൂത്തിരികൾ കണ്ണിലണീഞ്ഞവളെ” എന്ന്,കൂടെ സ്ത്രീ യാത്രക്കാർ അവിടെയും കൈകൊട്ടി പ്രോത്സാഹിപ്പിച്ചു.

ആനുകൂല്യഞൾ ആവശ്യമുള്ള പലതരത്തിലുള്ള സമൂഹങ്ങളും സെക്ഷനുകളുമുണ്ട്,അവരെ കണ്ടെത്തി അവർക്കും സൌകര്യങ്ങൾ ഒരുക്കിക്കൊടുക്കുക്കണം.മുഖ്യമന്ത്രിക്ക് ഒരു ബിഗ് സല്യൂട്ട് കൊടുത്തുകൊണ്ടാണ് പല സ്ത്രീകളും പ്രതികരിച്ചത്.സ്കൂൾ ബസിൽ പോകുന്ന പെൺകുട്ടികൾ ഒരു ബാ‍ച്ചായി പോകുകയാണെങ്കിൽ തങ്ങളുടെ കുട്ടികളെയും അയക്കാൻ പല അമ്മമ്മാരും തയ്യാറാണെന്ന് പറഞ്ഞു.ഹലൊ കേരളത്തിന്റെ ടീമാണ് കടവന്ത്രയിൽ നിന്ന് പ്രതികരണങ്ങൾ നൽകിയത്.പുരുഷന്മാരുടെ പ്രതികരണം,സർക്കാർ പറഞ്ഞതുപോലെ ചെയ്യുന്നുണ്ട് എന്നുള്ളത് ജനങ്ങൾക്ക് പ്രതീക്ഷനൽകുന്നു.

സാമ്പത്തികം എന്നതിനു പുരുഷനും സ്ത്രീയും എന്ന വ്യത്യാസം ഇല്ല. ദൂരയാത്ര ചെയ്യുന്നവർക്കായി ഫാസ്റ്റ് ബസിലേക്കും കൊണ്ടുവരണം,വരും എന്നുള്ള പ്രതീക്ഷയുണ്ട്.എന്നാൽ സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരു പേലെയായിരിക്കണം എന്ന് സ്കൂൾകുട്ടികളിൽ ചിലർ പ്രതികരിച്ചു.ആലപ്പുഴയിൽ നിന്നുള്ള ഒരു പുരുഷന്റെ പ്രതികരണം,ഞങ്ങൾക്കും കിട്ടിയാൽ കൊള്ളാം.പല ടിവി,സ്റ്റേജ് അഭിനേതാക്കളും ബസിൽ യാത്രചെയ്ത് ഈ സംരംമ്പത്തോട് നല്ല രീതിയിൽ പ്രതികരിച്ചു.സൂപ്പർഫാസ്റ്റ് ബസിൽ എറണാകുളം തിരുവനന്ദപുരം യാത്ര പണ്ട് ചെയ്തിട്ടുള്ള ഓർമ്മയായിരുന്നു  ഷോബി തിലകന്റെ പ്രതികരണം.

തിരുവനന്ദപുരം ടിപ്പൊയിൽ പി.എസ്.സി വഴി നിയമിതയായതാണ് തിരുവനന്ദപുരത്ത് മുഖ്യമന്ത്രി കയറുന്ന ബസ് ഓടിക്കുന്ന ഡ്രൈവർ വി പി ഷീലയുടെ പ്രതികരണം ഇങ്ങനെയായിരുന്നു.സാധാരണ കുടുംബങ്ങൾക്ക്,അടിസ്ഥാൻ സൌകര്യങ്ങൾ മാത്രമുള്ളവർക്ക് ഒരു വലിയ സഹായമാണ്.മുന്നോട്ടുള്ള സ്ത്രീകളുടെ യാത്രക്കും ജീവതത്തിനും വലിയ ഊർജ്ജം തന്നെയണ് മുഖ്യമന്ത്രി നൽകിയത് എന്ന് എടുത്തു പറഞ്ഞു.കണ്ടക്ടർ ജയകുമാ‍രി,ചരിത്രത്തിലേക്കുള്ള ടിക്കറ്റ് മുറിച്ചു കൊടുക്കാൻ  സാധിക്കുന്നതിൽ സന്തോഷം.തന്നെ എങ്ങനെ  സെലക്റ്റ് ചെയ്തു എന്നറിയില്ല,എങ്കിലും വലിയ അഭിമാനം തോന്നുന്നു എന്നും പറഞ്ഞു.സീറോ ടിക്കറ്റ് ആണ് കൊടുക്കുക.തമ്പാനൂരിലേക്ക് 8.30 ആയപ്പോൾ കേരളം ഉറ്റുനോക്കുന്നുമുഖ്യമന്ത്രിയുടെ ഉൽഘാടനത്തിനായി.വലിയ ആൾക്കൂട്ടം തന്നെ ബസ്സ്റ്റാന്റിൽ  കൂടിയിട്ടുണ്ട്.യാത്രക്ക് ശേഷം കണ്ണുനിറഞ്ഞാണ് ശ്രീമതി ഷീല ഡ്രൈവർ തന്റെ അഭിമാനം അറിയിച്ചത്.വരും തലമുറകൾ ഷീല എന്ന തന്റെ പേര് മറക്കില്ല എന്നും പറഞ്ഞു.

ഗതാഗത മന്ത്രി യാത്രക്ക്  ശേഷം  ഷീലയെയും ജയകുമാരിയെയും ബസിനടുത്തെത്തി വിളീച്ച് അഭിനന്ദിച്ചതിനു ശേഷമാണ് സെക്രട്രിയേറ്റിനടുത്ത് ഇറങ്ങിയത്.പി.എസ്.സി പരീ‍ക്ഷയിൽ ചോദ്യമായി മാറും അവരുടെ ഈ ആദ്യ യാത്ര എന്ന കാര്യത്തിൽ  സംശയം ഇല്ല.സെക്രട്രിയേറ്റിൽ മുഖമന്ത്രിയും ഗതാഗത മന്ത്രിയും  ഇറങ്ങിയതിനു ശേഷം സാധാരണയാത്രക്കാരുമായി പെരുമാതുറയിലേക്ക് ബസ് ആദ്യയാത്ര തുടരുന്നു

തിരുവനന്ദപുരത്ത്  9 20 തോടുകൂടി മുഖ്യമന്തി എത്തിച്ചേർന്നു തമ്പാനൂരിൽ.വേദിയിൽ ഇരിക്കുന്ന എല്ലാ മന്തിമാരെയും,എല്ലാ‍ ജനങ്ങളെയും സ്വാഗതം ചെയ്തുകൊണ്ടാണ് മുഖ്യമന്ത്രി തന്റെ സ്വാഗദപ്രസംഗം ആരംഭിച്ചത്.യാത്ര ചിലവ് കാരണത്താൽ ഒരു സ്വപ്നവും വീട്ടിൽത്തന്നെ നിൽക്കാൻ പാടില്ല.ഒരു നല്ലെ നാളെക്കുള്ള തുടക്കം ആകട്ടെ.സർക്കാർ തുടങ്ങി  18 ആം ദിവസം  ഇതൊരു അഭിമാനനിമിഷമാണ് “ ഇന്ദിരാ ഗ്യാരണ്ടിയുടെ ഭാഗമായി സ്ത്രീകൾക്കായി ഈ സൌജന്യയാത്രക്ക് തുടക്കമാകുന്നു.110 വർഷം മുൻപ് ശ്രീ.ചിത്തിരിതിരുനാൾ ഇതേ റോഡിലൂടെ നടത്തിയ ചരിത്രയാത്രക്കു ശേഷം അതേ വീഥിയിലൂടെ മുഖ്യമന്ത്രി വി.ഡി സതീശനും,ഗതാഗതമന്ത്രി ശ്രീ.സി പി ജോണും ക്ഷണിക്കപ്പെട്ട വ്യക്തികളും ഉൽഘാടനയാത്ര നടത്തി.

സ്ത്രീകൾക്ക് ഞങ്ങളുടെ സർക്കാർ ,ഞങ്ങളുടെ യാത്ര എന്ന്  അഭിമാനിക്കാം. സ്ത്രികൾക്ക് നൽകുന്ന ഒരു ഔദാര്യമല്ല,മറിച്ച് അവരുടെ ജീവിതത്തിൽ ഈ സംരംഭത്തിലൂടെ സാമൂഹ്യവും  സാമ്പത്തികവുമായ ഉന്നമനം സ്ത്രീകൾക്ക്  ഉണ്ടാകട്ടെ എന്നും ആശംസിച്ചു. തൊഴിലെടുത്ത് താഴെക്കിടയിൽ ജീവിക്കുന്ന സ്ത്രീകളടക്കംഓഫീസിലും സ്കൂളിലും കോളേജിലും പോകുന്ന കുട്ടികൾക്കും,ട്രാൻസ്ജെന്റർ ആയിട്ടുള്ളവർക്കുമായിട്ടാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.ഈ ദൈനംദിന യാത്രയുടെ ചിലവ് മിച്ചം വെക്കുമ്പോൾ,ആ രൂപ എന്തുചെയ്യണം എന്നുവരെ സ്ത്രീകൾ തീരുമാനിച്ചുവെച്ചുകഴിഞ്ഞു എന്നാണ് മുഖ്യമന്ത്രി എടുത്തു പറഞ്ഞത്. ഈ പദ്ധതി അനൌൺസ് ചെയ്ത സമയത്ത് തന്നോടുതന്നെ ഈ ലാഭം വെക്കുന്ന പൈസ എവിടെ എങ്ങെനെ മിച്ചംപിടിക്കണം എന്നു ചോദിച്ചപ്പോൾ കെ.എസ്.എഫിൽ നിക്ഷേപിക്കൂ എന്നാണ് അന്ന് പറഞ്ഞത് എന്നുകൂടി അദ്ദേഹം കൂട്ടിച്ചേർത്തു.ഈ സമ്പാദ്യം മകളുടെ വിവാഹത്തിനായും ഉപയോഗിക്കാം.കൂടെ മുഖ്യമന്ത്രിയുടെ ഈ വാക്കുകൾ വളരെ പ്രസക്തമായി തോന്നിഗതാഗത മന്ത്രി ശ്രീ.സി.പി ജോണിനെക്കുറിച്ച് എനിക്കൊരു ആത്മവിശ്വാസമുണ്ട്.അദ്ദേഹം നമ്മുടെ ഈ സംരംഭത്തെ വളരെ വിജയകരമായി മുന്നോട്ട് കൊണ്ടുപൊകും എന്ന് എടുത്തു പറഞ്ഞു.കൂടെ സ്ത്രീകൾക്ക് മിച്ചംപിടിക്കുന്ന ഈ  രൂപ നമ്മുടെ നാട്ടിൽത്തന്നെ ചിലവഴിക്കപ്പെടും അതിന്റെ ഗുണം നമ്മുടെ സമൂഹത്തിനുതന്നെയാണ്.പബ്ലിക് ട്രാൻസ്പോർട്ട് മികച്ചതാക്കണം എന്നതാണ് ഈ സർക്കാരിന്റെ സ്വപ്നം എന്നുകൂടി മുഖ്യമന്ത്രി എടുത്തു പറഞ്ഞു.

ഏതു സ്ഥലത്തും പോകാനും വരാനും അവരവരുടെ സ്വന്തം വണ്ടികളെ മാത്രം ആശ്രയിക്കേണ്ടതില്ല.ഏതൊരു സ്ഥാനത്തീ‍രിക്കുന്നവർക്കും നമ്മുടെ ഈ പ്രിയദർശിനി ബസുകളിൽ കയറാം എന്നു കൂടി പറഞ്ഞു പുരുഷന്മാർക്ക് ഇതേ സൌജന്യം കൊടുത്താൽ ലാഭം വെക്കുന്ന ഈ പൈസ ചിലരെങ്കിലും വീട്ടിൽ കൊടുക്കുമായിരിക്കാം.എന്നാൽ അതിൽ പൂരിഭാഗവും എവിടെയെത്തും എന്ന് നമുക്ക് ഊഹിക്കാം,ആ പൈസ സർക്കാരിലെത്തും തീർച്ച.പക്ഷെ അതെസമയം ലാഭം വെക്കുന്ന ഈ പൈസ സ്ത്രീകൾ അവരുടെ ആവശ്യങ്ങൾക്കും വീട്ടാവശ്യങ്ങൾക്കായി മാത്രമെ ഉപയോഗിക്കുകയുള്ളു. കൂടെ അവർ അത് മിച്ചംപിടിച്ച് നിക്ഷേപമാക്കിയും മാറ്റും എന്നതിൽ സംശയം വേണ്ട..