കലാ-സാഹിത്യ ശില്പശാല നടത്തി

May 28, 2026 - 06:28
May 28, 2026 - 06:31
 0  9
കലാ-സാഹിത്യ ശില്പശാല നടത്തി

 ശ്രീമതി ഏലിയാമ്മ കോര ശില്പശാല ഉദ്ഘാടനം ചെയ്യുന്നു

കോട്ടയം കവിയരങ്ങിന്റെ 44ാം കവിസമ്മേളനം, കലാ സാഹിത്യ ശില്പശാലനടത്തി. കൊട്ടാരത്തിൽ ശങ്കുണ്ണി പബ്ലിക് ലൈബ്രറി ആഡിറ്റോറിയത്തിൽ എം.കെ.നാരായണൻ കുട്ടിയുടെ അദ്ധ്യക്ഷതയിൽ നടന്ന ശില്‌പശാല, എഴുത്തുകാരിയും, സാംസ്കാരിക പ്രവർത്തകയുമായ ഏലിയാമ്മ കോര ഉദ്ഘാടനം ചെയ്തു. 

അപരവിനിമയ കവിത എന്ന വിഷയത്തിൽ, ഗ്രന്ഥകർത്താവും പ്രഭാഷകനുമായ ജോജി കൂട്ടുമ്മേൽ പ്രഭാഷണം നടത്തി.

ജോജി കൂട്ടുമ്മേൽ, 'അപരവിനിമയങ്ങളുടെ കവിത' എന്ന വിഷയത്തിൽ വിഷയാവതരണം നടത്തുന്നു

ഡോക്ടർ രാജിനി.ജി അനുബന്ധ പ്രഭാഷണം നടത്തി. മിനിസുരഷ്, ബ്രിസ്സിലി തോപ്പിൽ, രഞ്ജിനി വി.തമ്പി. ശ്രീദേവി ടീച്ചർ, ഡാലിയ വിജയകുമാർ, അശ്വതി അനൂപ്, സിന്ധു കെ നായർ, മനോജ് ഭാസ്കർ, യമുനാ കെ.നായർ, കാർത്തികേശ്വരി, എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. 

ജോജി കൂട്ടു മ്മേൽ, രാജിനി. ജി, ഏലിയാമ്മ കോര എന്നിവർ ചർച്ചകൾക്കും സംശയങ്ങൾക്കും മറുപടി നല്കി. ഉച്ച കഴിഞ്ഞു നടന്ന നാടക ചർച്ചയിൽ, അഭിനയം, അരങ്ങും സാദ്ധ്യതകളും എന്ന വിഷയത്തിൽ പ്രശസ്ത സിനിമാ-നാടക പ്രവർത്തകൻ ഡോക്ടർ അജു കെ.നാരായണൻ (Director, School of Letters, M.G. യൂണിവേഴ്സിറ്റി) പ്രഭാഷണം നടത്തി.

അഭിനയത്തിന്റെ വിവിധ ഭാവങ്ങൾ നടൻ ഹരിയേറ്റുമാനൂര് വേദിയിൽ അവതരിപ്പിച്ചു. നാടക ചർച്ചയിൽ ജയമോൾ വർഗ്ഗീസ്, ഉദയകുമാർ വലിയവിള,  ദിവ്യശ്രീ, പ്രസന്നാ നായർ, എന്നിവർചർച്ചയിൽ പങ്കെടുത്തു ഡോക്ടർ.എം.ജി.ബാബു ജി. ശില്പശാല അവലോകനം നടത്തി. ചീഫ് കോർഡിനേറ്റർ ബേബി പാറക്കടവൻ സ്വാഗതവും മിനി സുരേഷ് നന്ദിയും പറഞ്ഞു.

ചീഫ് കോർഡിനേറ്റർ ബേബി പാറക്കടവൻ സ്വാഗതം ആശംസിക്കുന്നു. വേദിയിൽ എം.കെ.നാരായണൻ കുട്ടി ( അദ്ധ്യക്ഷൻ ) ഏലിയാമ്മ കോര, ജോജികൂട്ടുമ്മേൽ,ഡോക്ടർ എം.ജി.ബാബുജി.