ഡൽഹി: യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയ്ക്കായിപണം ശേഖരിക്കുന്നുവെന്ന പ്രചാരണം വ്യാജമെന്ന് കേന്ദ്ര സർക്കാർ. വിദേശകാര്യമന്ത്രാലയത്തിന്റെ അക്കൗണ്ടിൽ പണം അയയ്ക്കണമെന്ന് ഗ്ലോബല്‍പീസ് ഇനിഷ്യേറ്റീവ് സ്ഥാപകനായ പാസ്റ്റർ കെ.എ. പോള്‍ ആവശ്യപ്പെടുന്ന എക്സ് പോസ്റ്റിലാണ് മന്ത്രാലയം വിശദീകരണം നൽകിയത്.
എക്സ് പ്ലാറ്റ്ഫോമിലൂടെ അക്കൗണ്ട് നമ്പർ സഹിതം ഉൾപ്പെടുത്തിയാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.
മോചനത്തിനായി 8.3 കോടി സർക്കാര്‍ പിരിക്കുന്നവെന്ന് കാട്ടിയാണ് ഇയാൾ പോസ്റ്റ് ഇട്ടിരുന്നത്. വിദേശകാര്യമന്ത്രാലയത്തിന്റെ അക്കൗണ്ട് നമ്പർ ഉൾപ്പെടെയുള്ള പോസ്റ്റ് വ്യാജമാണെന്നാണ് സ്ഥീരീകരിച്ചിരിക്കുന്നത്. വിദേശകാര്യമന്ത്രാലയത്തിന്റെ ഫാക്ട് ചെക്കിങ് വിഭാഗമാണ് ഇത് സംബന്ധിച്ച് വിശദീകരണം നല്‍കിയത്.