മുംബൈയിൽ മോണോറെയിൽ ട്രാക്കിൽ കുടുങ്ങി; യാത്രക്കാരെ ഒഴിപ്പിക്കുന്നു

Aug 19, 2025 - 17:58
 0  25
മുംബൈയിൽ മോണോറെയിൽ ട്രാക്കിൽ കുടുങ്ങി; യാത്രക്കാരെ ഒഴിപ്പിക്കുന്നു

മുംബൈ: നവി മുംബൈയിൽ വൈദ്യുതി തകരാര്‍ മൂലം മോണോറെയിൽ ട്രാക്കിൽ കുടുങ്ങി. യാത്രയ്ക്കിടെ നിശ്ചലമായതോടെ നിരവധി യാത്രക്കാർ കുടുങ്ങി. ചൊവ്വാഴ്ച വൈകിട്ട് മുംബൈ മൈസൂര്‍ കോളനി സ്‌റ്റേഷന് സമീപത്ത് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ  വൈറൽ ആണ്.

https://x.com/i/status/1957801663965892798

അഗ്‌നിരക്ഷാസേനാംഗങ്ങള്‍ സ്ഥലത്തെത്തി കൂറ്റന്‍ ക്രെയിന്‍ ഉപയോഗിച്ച് യാത്രക്കാരെ സുരക്ഷിതമായി പുറത്തേക്ക് ഇറക്കുകയായിരുന്നു. വൈദ്യുതി നിലച്ചതോടെ ട്രെയിനിലെ എയര്‍കണ്ടീഷന്‍ സംവിധാനവും തകരാറിലായി.