ഓണം  വന്നേ...: കവിത, ഡോ. ജേക്കബ് സാംസൺ

Sep 4, 2025 - 20:04
 0  7
ഓണം  വന്നേ...: കവിത,  ഡോ. ജേക്കബ് സാംസൺ
ണത്തുമ്പിയെ
കാണാനില്ല
തുമ്പപ്പൂക്കളും
കാണുന്നില്ല.
എങ്കിലും മുറ്റ
ത്തൊരുക്കിവച്ച
അത്തപ്പൂക്കളം
ചേതോഹരം
തൂശനിലയിലെ
ഓണസദ്യ
കാണാനുമുണ്ണാനു
മെന്തുരസം
ഓണത്തിനെല്ലാം
കേമമാക്കി
മോശമെന്നാരും
പറയരുത്.
ഓണത്തിനെല്ലാം
കൊണ്ടുവന്നു
ഓണപ്പൂക്കളും 
കൊണ്ടുവന്നു
പച്ചക്കറിയും
പുന്നെല്ലരിയും
തുശനിലയും
കൊണ്ടുവന്നു.
ഓണം വന്നോണം..
വന്നോണം.. വന്നേ
തമിഴ്നാടൻലോറി-
യിലോണം വന്നേ...