യുഎസിലെ ഇന്ത്യൻ ക്ഷേത്രത്തിൽ മോദിക്കെതിരെ ചുവരെഴുത്ത്; പിന്നിൽ ഖലിസ്താനികളെന്ന് ആരോപണം

ഗ്രീൻവുഡ്: യുഎസിലെ ഹിന്ദുക്ഷേത്രത്തിൽ അജ്ഞാതരുടെ അതിക്രമം. ക്ഷേത്രത്തിൻ്റെ പ്രധാന സൈൻബോർഡിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ചുവരെഴുത്ത് പ്രത്യേക്ഷപ്പെട്ടു. പെയിൻ്റുകൊണ്ട് 'ഹിന്ദുസ്ഥാൻ മോദി മൂർദാബാദ്' എന്ന് എഴുതിയാണ് അതിക്രമം നടന്നത്. സംഭവത്തെ അപലപിച്ച് ചിക്കാഗോയിലെ ഇന്ത്യൻ കോൺസുലേറ്റ് രംഗത്തെത്തി. വിഷയത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് യുഎസ് അധികൃതരെ ബന്ധപ്പെട്ടുവെന്ന് കോൺസുലേറ്റ് അറിയിച്ചു.
ഇൻഡ്യാനയിലെ ഗ്രീൻവുഡിലുള്ള ബാപ്സ് സ്വാമിനാരായണ ക്ഷേത്രത്തിലാണ് അതിക്രമം നടന്നത്. ഓഗസ്റ്റ് 10ന് അർധരാത്രിയിലാണ് സംഭവം നടന്നതെന്നാണ് സമൂഹമാധ്യമമായ എക്സിൽനിന്ന് ലഭിക്കുന്ന വിവരം. ക്ഷേത്രത്തിൻ്റെ പ്രധാന സൈൻബോർഡ് അശുദ്ധമാക്കിയത് അപലപനീയമാണെന്ന് ഇന്ത്യൻ കോൺസുലേറ്റ് എക്സിൽ പ്രതികരിച്ചു.