യു.എസ് ഇന്ത്യയ്ക്കുമേൽ ചുമത്തിയ 25 ശതമാനം അധിക തീരുവ പരിഹരിക്കപ്പെടുമെന്ന് സൂചന

Sep 18, 2025 - 16:33
 0  6
യു.എസ് ഇന്ത്യയ്ക്കുമേൽ ചുമത്തിയ 25 ശതമാനം അധിക തീരുവ പരിഹരിക്കപ്പെടുമെന്ന് സൂചന
യു.എസ് ഇന്ത്യയ്ക്കുമേൽ ചുമത്തിയ 25 ശതമാനം അധിക തീരുവ പ്രശ്നം അടുത്ത രണ്ട് മാസത്തിനുള്ളിൽ പരിഹരിക്കപ്പെടുമെന്ന് സൂചന നൽകി ഇന്ത്യയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് (സിഇഎ) വി അനന്ത നാഗേശ്വരൻ. യുഎസും ഇന്ത്യയും തമ്മിൽ ചർച്ചകൾ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.8-10 ആഴ്ചകൾക്കുള്ളിൽ, യുഎസ് ഏർപ്പെടുത്തിയ അധിക താരിഫിന് ഒരു പരിഹാരം കാണാൻ സാധ്യതയുണ്ടെന്നെന്നാണ് വി അനന്ത നാഗേശ്വരൻ സൂചന നൽകിയത്.കൊൽക്കത്തയിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ താരിഫുകൾ 10 ശതമാനത്തിനും 15 ശതമാനത്തിനും ഇടയിൽ കുറയാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കയറ്റുമതിക്കാർക്ക് അനിശ്ചിതത്വം സൃഷ്ടിച്ച ഉയർന്ന താരിഫുകളുടെ പശ്ചാത്തലത്തിൽ ഇന്ത്യയും യുഎസും നിർദ്ദിഷ്ട വ്യാപാര കരാറിനെക്കുറിച്ച് ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. ചർച്ചയ്ക്കായി അമേരിക്കൻ സംഘത്തെ നയിച്ചത് ദക്ഷിണ, മധ്യേഷ്യയുടെ അസിസ്റ്റന്റ് യുഎസ് വ്യാപാര പ്രതിനിധി ബ്രെൻഡൻ ലിഞ്ചും ഇന്ത്യക്കായി ചർച്ചയിൽ പങ്കെടുത്തത് വാണിജ്യ വകുപ്പിലെ പ്രത്യേക സെക്രട്ടറി രാജേഷ് അഗർവാളുമാണ്.ചർച്ചയ്ക്കായി ലിഞ്ച് തിങ്കളാഴ്ച ഇന്ത്യയിലെത്തിയിരുന്നു.
റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്നതിനെതിരെ അമേരിക്കൻ വിപണിയിവ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം താരിഫും 25 ശതമാനം അധിക പിഴയും ഏർപ്പെടുത്തിയതിന് ശേഷം ഒരു ഉന്നത യുഎസ് ഉദ്യോഗസ്ഥന്റെ ആദ്യ ഇന്ത്യൻ സന്ദർശനമാണിത്.