റഷ്യൻ പതാകയുള്ള എണ്ണക്കപ്പൽ പിടിച്ചെടുത്ത് അമേരിക്ക

Jan 7, 2026 - 19:57
 0  7
റഷ്യൻ പതാകയുള്ള എണ്ണക്കപ്പൽ പിടിച്ചെടുത്ത് അമേരിക്ക

വാഷിങ്ടൺ: റഷ്യൻ പതാകയേന്തിയ എണ്ണക്കപ്പൽ പിടിച്ചെടുത്ത് അമേരിക്കൻ സൈന്യം. ‘മാരിനേര’ എന്ന പേരുള്ള കപ്പലാണ് വടക്കൻ അറ്റ്‌ലാന്റിക്കിൽ വെച്ച് അമേരിക്കൻ കോസ്റ്റ് ഗാർഡും യുഎസ് സൈന്യവും ചേർന്ന് പിടിച്ചെടുത്തത്. രണ്ടാഴ്ച പിന്തുടർന്ന ശേഷമാണ് നടപടി.

ലോകത്തെവിടെയും വെനസ്വേലയുടെ ഉപരോധത്തിലുള്ള എണ്ണയുടെ നീക്കം തടയുമെന്ന് അമേരിക്കൻ പ്രതിരോധ സെക്രട്ടറി പെറ്റ് ഹെഗ്‌സെത്ത് പറഞ്ഞു. അമേരിക്കൻ നാവിക സേന വെനസ്വേലയ്ക്ക് ചുറ്റും ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. ഉപരോധം നേരിടുന്ന എണ്ണക്കപ്പലുകള്‍ക്കെതിരായ അമേരിക്കയുടെ നീക്കം ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് ഈ നടപടി.