മിഴിനീരും മഴനീരും : കവിത, റോയ്‌ പഞ്ഞിക്കാരൻ  

മിഴിനീരും മഴനീരും :  കവിത, റോയ്‌ പഞ്ഞിക്കാരൻ  

 

വീണ്ടുമൊരു പേമാരിയിൽ 
നനഞ്ഞ്  നനഞ്ഞ് 
മിഴിനീർ തുള്ളിയും 
മഴനീർതുള്ളിയും ഒന്നായപ്പോൾ 
മഴയുടെ അറ്റം മൂടുപടം പോലെ .
ചിതറി തെറിക്കുന്ന മഴത്തുള്ളികൾ 
ഒരിക്കലും ചിരിക്കാത്ത  കരയാത്ത കൽ പ്രതിമകളുടെ മുന്നിൽ ചിതറി വീണു . 
മിഴിനീർതുള്ളികൾ അടർന്നുവീണു. 
പ്രതിമകളുടെ കൽ കണ്ണുകൾ അടർന്നുവീണു. 
മഴ നനഞ്ഞ മരത്തിന്റെ  ഇളംചില്ലകളിൽനിന്നും 
കൊഴിഞ്ഞു വീണ ഇലകളും 
മിഴിനീരുകളോടെ 
കാർമേഘം മൂടിയ മാനം നോക്കി 
വീണ്ടും മഴയെ മാടിവിളിച്ചു.