വിശപ്പ്: കവിത, റുക്സാന കക്കോടി

ഉദരം നിറയ്ക്കാനരിയില്ല പൊന്നേ -
പിന്നെന്നധരം തുടയ്ക്കാൻ
ധ്യതിയെന്തു കുഞ്ഞേ ...
വറുതിയിൽപ്പിടയും ജീവന്റെ താളം
ഇനിയുമൊരറുതിയ്ക്ക്
വകയില്ല പൊന്നേ....
ഉടലുകൾ പിടയുമ്പോൾ
മനമിതു കരയും,
ഉദരം വീർക്കുമ്പോൾ -
പ്രണയവുമകലും .
കറിവേപ്പിലകൾ കാറ്റിൽപറക്കും ,
സ്നേഹത്തിന്നൂയൽ
കഷായമാകും.
കാഷയംധരിയ്ക്കുമീശ്വ നായ് ഭവിക്കും.
സൃഗാളന്മാർ ജനിയ്ക്കും -
ഭുവനം കറങ്ങും.
സ്വർണ്ണപരുന്തുകൾ -
ഇരയെ തേടും,
ഗഗനവുമാകെ ഇരുളായ് ഭവിയ്ക്കും .
കടമകളെല്ലാമെ പാഴ് വചനമാകും -
കടലിലരയൻ വലവീശൽ തുടരും .
കാറ്റുംകോളും നൃത്തം ചവിട്ടും -
അരചൻപൂമെത്തയിൽ ശയിക്കും,
അരയൻവറുതിയിൽ നിന്നു പിടയ്ക്കും .
അടിമകളുടമകൾ ഭൂവിൽ ചമയും -
അരാജകത്വം നിത്യമേ വാഴും.