ഉല്പത്തി: കവിത, എബി പാലാത്ര

ഉല്പത്തി:  കവിത, എബി പാലാത്ര

ദിയിൽ സൃഷ്ടാവ്

 വാനവും ഭൂമിയും 

ആഴിയും സൃഷ്ടിച്ചു 

വചനമയച്ച്,

പിന്നതിൽ പാർക്കാനായ്

 പക്ഷിമൃഗാദികൾ 

ഇഴജന്തു കടൽജീവികൾ

 ഓരോന്നായി .....

പാഴും ശൂന്യവുമായുള്ള

 ഭൂവിനെ താൻ

വൃക്ഷലതാദികളാൽ നിറച്ചു

പിന്നെ താൻ

സൃഷ്ടികളെയൊക്കെയും

വാഴാനായ് മനുജനേ

ചമച്ചു തൻ പാണികളാൽ

കാലങ്ങളേറെ

കടന്നപ്പോൾ ഭൂവിൽ

മാനുഷരേറെ 

പെരുകി വന്നു 

അന്നേരം സൃഷ്ടിച്ചു

 മതങ്ങൾ അനേകായിരം

 എല്ലാ മതങ്ങളും ചമച്ചു

മുപ്പത്തിമുക്കോടി  ദൈവങ്ങളേ

മണ്ണിനും പെണ്ണിനും

 മതത്തിനുമായ് ഭൂവിൽ

നടന്നു യുദ്ധങ്ങളനേകായിരമായി

 

സ്ഫോടന പീഢന

വാർത്തകളാൽ നിറഞ്ഞു

 ചാനലും പത്രങ്ങളുമെല്ലാം

തീവ്രവാദികൾ

 മതമേലാളന്മാർ

 വിദ്വേഷം നിറച്ചു

 കൗമാരങ്ങളെ ചാവേറാക്കി തെരുവിലിറക്കി

സ്ഫോടനം പലതുനടത്തീ 

 നിരപരാധികൾ ചിതറിയനേകം 

ജൻമം നല്കിയ പിതാവും

 പീഡിപ്പിക്കുന്നു തൻ

പെൺകുഞ്ഞിനെ

നൊന്തു പ്രസവിച്ച

 കുഞ്ഞിനെ വിറ്റു

സുഖിക്കുന്ന അമ്മയാം സ്ത്രീയും

കാമപൂർത്തിക്കായ്

 ഗുരുക്കന്മാർ

 ഉപയോഗിക്കുന്നു 

തൻ ശിഷ്യരെയും

അല്ലയോ ഭാരതാംബേ

 ലജ്ജിച്ചു

 തലതാഴ്ത്തുവാൻ

മാത്രമല്ലേ നിൻവിധി.

 

എബി പാലാത്ര