71-ാമത് ലോകസുന്ദരി മത്സരത്തിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ

71-ാമത് ലോകസുന്ദരി മത്സരത്തിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ

ന്യൂഡല്‍ഹി: 71-ാമത് ലോകസുന്ദരി മത്സരത്തിന് ആതിഥേയത്വം വഹിക്കാനൊരുങ്ങി ഇന്ത്യ. 28 വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത്.

മിസ് വേള്‍ഡ് ചെയർമാൻ ജൂലിയ മോർലിയാണ് ഇക്കാര്യം എക്സിലൂടെ അറിയിച്ചത്.

ഫെബ്രുവരി 18-നും മാർച്ച്‌ ഒമ്ബതിനും ഇടയിലായിരിക്കും മത്സരം നടക്കുന്നത്. ഒരു മാസം നീണ്ടുനില്‍ക്കുന്ന മത്സരമാണിത്. 1996-ല്‍ ബെംഗളൂരുവിലാണ് ലോകസുന്ദരി മത്സരം അവസാനമായി ഇന്ത്യയില്‍ നടന്നത്. അന്ന് റീത്ത ഫാരിയ പവലാണ് ലോകസുന്ദരിപ്പട്ടം സ്വന്തമാക്കിയത്.

1994-ല്‍ ഐശ്വര്യ റായ് ലോകസുന്ദരിയായപ്പോള്‍1997-ല്‍ ഡയാന ഹെയ്ഡൻ കിരീടം ചൂടി. 1999-ല്‍ യുക്ത മുഖി കിരീടം നേടി ഇന്ത്യയുടെ നാലാമത്തെ ലോകസുന്ദരിയായി. 2000-ലാണ് പ്രിയങ്ക ചോപ്ര ലോകസുന്ദരി പട്ടം നേടിയത്. 2017-ല്‍ മാനുഷി ചില്ലറ്‍ ലോകസുന്ദരി കിരീടം സ്വന്തമാക്കി.