ലോകത്തിലെ ഏറ്റവും നീളം കൂടിയ മുടിക്കുള്ള ലോക റെക്കോര്‍ഡ് ഇന്ത്യക്കാരിയ്ക്ക്

ലോകത്തിലെ ഏറ്റവും നീളം കൂടിയ മുടിക്കുള്ള ലോക റെക്കോര്‍ഡ്  ഇന്ത്യക്കാരിയ്ക്ക്

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും നീളം കൂടിയ മുടിക്കുള്ള ലോക റെക്കോര്‍ഡ് സ്വന്തമാക്കി ഇന്ത്യക്കാരി. ഉത്തര്‍പ്രദേശ് സ്വദേശിനി സ്മിത ശ്രീവാസ്തവയാണ് ഏറ്റവും നീളം കൂടിയ മുടിയുള്ള സ്ത്രീ എന്ന ലോക റെക്കോര്‍ഡ് സ്വന്തമാക്കിയത്.

ഏഴടി ഒമ്ബത് ഇഞ്ചാണ് സ്മിതയുടെ മുടിയുടെ നീളം.

മുടി കഴുകുന്നതിനും, ഉണക്കുന്നതിനുമായി മൂന്ന് മണിക്കൂറാണ്  സ്മിത ചിലവഴിക്കുന്നത്. 14 വയസ് മുതല്‍ സ്മിത മുടി മുറിച്ചിരുന്നില്ല. 1980 -കളിലുള്ള ഹിന്ദി സിനിമകളിലെ നായികമാരുടെ മുടിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് സ്മിത തന്‍റെ മുടി നീട്ടി വളര്‍ത്താൻ തുടങ്ങിയത്.

മുടിയോടുള്ള കൗതുകം കൊണ്ടാണ് താൻ മുടി വളര്‍ത്താൻ തുടങ്ങിയതെന്നും എന്നാല്‍ ഇപ്പോള്‍ ജീവിതത്തിലെ ഏറ്റവും വലിയ സമ്ബാദ്യമാണിതെന്നും സ്മിത പറയുന്നു.