ഡല്‍ഹിയില്‍ പ്രഭാത നടത്തത്തിനിടെ കോണ്‍ഗ്രസ് എം പിയുടെ 4 പവന്റെ സ്വര്‍ണമാല കവര്‍ന്നു; കഴുത്തിന് പരുക്ക്

ഡല്‍ഹിയില്‍ പ്രഭാത നടത്തത്തിനിടെ കോണ്‍ഗ്രസ് എം പി സുധാ രാമകൃഷ്ണന്റെ നാല് പവന്‍ വരുന്ന സ്വര്‍ണമാല പൊട്ടിച്ച് മോഷ്ടാവ് കടന്നുകളഞ്ഞു. തമിഴ്നാട് മയിലാടുതുറയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായ സുധാ രാമകൃഷ്ണന്‍ ഡിഎംകെ എം പിയായ രാജാത്തിയ്‌ക്കൊപ്പം ചാണക്യപുരിയിലെ നയതന്ത്രമേഖലയിലുള്ള പോളണ്ട് എംബസിക്ക് സമീപം നടക്കുമ്ബോഴാണ് സ്‌കൂട്ടെറില്‍ ഹെല്‍മെറ്റ് ധരിച്ചെത്തിയ ആള്‍ മാല പൊട്ടിച്ച് കടന്നുകളഞ്ഞത്.
സംഭവത്തില്‍ ഡല്‍ഹിയുടെ ക്രമസമാധാന ചുമതലയുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് സുധാ രാമകൃഷ്ണന്‍ കത്തെഴുതി. എതിര്‍ദിശയില്‍ വന്നയാളാണ് മാലയുമായി അക്ടന്നുകളഞ്ഞത്. മാല പൊട്ടിച്ചപ്പോള്‍ തന്റെ കഴുത്തിന് പരുക്കേറ്റെന്നും ധരിച്ചിരുന്ന ചുരിദാര്‍ കീറിയെന്നും സുധാ രാമകൃഷ്ണന്‍ പരാതിയില്‍ പറയുന്നു. എംബസികളും ഉന്നത സ്ഥാപനങ്ങളും നിറഞ്ഞ ഉയര്‍ന്ന സുരക്ഷയുള്ള ചാണക്യപുരി പോലെയുള്ള മേഖലയില്‍ ഒരു സ്ത്രീക്കെതിരെയുണ്ടായ അക്രമണം ഞെട്ടിപ്പിക്കുന്നതാണെന്നും കത്തില്‍ പറയുന്നു.