റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍

റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍

ന്യൂഡല്‍ഹി: ജനുവരി 26ന് നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ മുഖ്യാതിഥിയാകും.

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച്‌ നടക്കുന്ന പരേഡില്‍ ഫ്രഞ്ച് സൈന്യത്തില്‍ നിന്നുള്ള സംഘവും പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇമ്മാനുവല്‍ മാക്രോണ്‍ കൂടിക്കാഴ്ച നടത്തും. പ്രതിരോധം, സുരക്ഷാ തുടങ്ങിയ മേഖലകളില്‍ ഉയരുന്ന വെല്ലുവിളികളുമായി ബന്ധപ്പെട്ട് ഇരുനേതാക്കളും ചർച്ച നടത്തും.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇരുവരുടെയും കൂടിക്കാഴ്ച. പ്രതിരോധം, സുരക്ഷ, ഊർജം, വ്യാപാരം, നിക്ഷേപം, പുതിയ സാങ്കേതികവിദ്യകള്‍ തുടങ്ങിയ മേഖലകളില്‍ ഉള്‍പ്പെടെ ഇരുവരും ചർച്ച ചെയ്യും.

ദ്വിദിന സന്ദർശനത്തിനായി ഇന്ത്യയിലെത്തുന്ന ഫ്രഞ്ച് പ്രസിഡന്റ് ജയ്പൂരിലും സന്ദർശനം നടത്തും. ജനുവരി 25-നാണ് മാക്രോണ്‍ ജയ്പൂരിലെത്തുന്നത്.