മൗനം വാചാലമാകുമ്പോൾ : കവിത , സി.ജി.ഗിരിജൻ ആചാരി

Sep 26, 2021 - 12:17
Mar 18, 2023 - 14:50
 0  163
മൗനം വാചാലമാകുമ്പോൾ : കവിത , സി.ജി.ഗിരിജൻ ആചാരി

 

 

മൗനം മറനീക്കി വന്നതല്ലേ നീ...?

മനസ്സിൽ മോഹം പകർന്നതല്ലേ...?

മലരിതൾചൂടും

മൃദുലവികാരങ്ങൾ

മാരിവില്ലഴകായ് പകർന്നതല്ലേ...?

മഹിയിതിൽ നിറയും ജീവിതസ്വപ്നങ്ങൾ

മഞ്ചാടികുരുന്നേ നിൻ സ്നേഹമല്ലേ...?

മധുരതരം നിൻ സ്വരവല്ലരിയിൽ

മോഹനരാഗം വിരിയുമ്പോൾ...

മാലിനി നീയെൻ മനസ്സിൽ നിറയും

മധുരസങ്കല്പ കാവ്യമായ്,

മായാത്ത മറയാത്ത

മാരിവില്ലായി...

മഴമുകിൽ ചിത്രങ്ങൾ

മാനത്തു വിരിയുമ്പോൾ

മോഹിനി നിന്നെ ഞാൻ ഓർത്തുപോയി..

മധുമാസ ചന്ദ്രിക വാനിൽ വിരിഞ്ഞപ്പോൾ,

മിഴികൾ നിന്നെ തിരഞ്ഞു...

മോഹങ്ങളെല്ലാം പൂവണിയും നാൾ

മൃദുലേ നമുക്കായ് വന്നുചേരും...

മന്ദാരക്കാവിലെ ഉത്സവനാളിൽ

മന്ദാകിനി നിന്നരികിലെത്തും ഞാൻ...

മോഹപരാഗങ്ങൾ പൂവണിയും

മംഗളഗീതികൾ

തുയിലുണർത്തും...

മഞ്ഞുകണങ്ങൾ ഉമ്മവച്ചെത്തും,

മാർഗ്ഗഴിമാസം വിരുന്നുവരുമ്പോൾ 

മലരേ...എൻ കനിമൊഴിയേ...

മാലിനിയായ് നീ ഒഴുകിവരൂ...

മൗനരാഗങ്ങൾ ഉരുക്കഴിക്കൂ....

 

 സി.ജി.ഗിരിജൻ ആചാരി തോന്നല്ലൂർ