നുംമ്പ  എൻ  ടാബു- സ്ത്രീയും സ്ത്രീയും തമ്മിലുള്ള കല്യാണം

നുംമ്പ  എൻ  ടാബു-  സ്ത്രീയും സ്ത്രീയും തമ്മിലുള്ള കല്യാണം

പെണ്ണും പെണ്ണുമായുള്ള വിവാഹം ഇവിടെ ബോട്സ്വാന അതിർത്തിയോട് ചേർന്ന് കിടക്കുന്ന ടാൻസാനിയയിലെ ഒരു   
   ഗ്രാമത്തിൽ പതിവായിരിക്കുന്നു . Domestic violence കൂടിയപ്പോഴാണ് ഇങ്ങനെയൊരു ചിന്തഉണ്ടായത് . ചില ആണുങ്ങൾ ജോലിയ്ക്കു പോകില്ല. സ്ത്രീകൾ കഷ്ടപെട്ടുകൊണ്ടു വന്നു ചിലവിനും കൊടുക്കണം തല്ലും കൊള്ളണം. അത്തരം കേസുകൾ കൂടി വന്നപ്പോഴാണ് പെണ്ണും പെണ്ണുമായുള്ള വിവാഹ ത്തെ  കുറിച്ച ചിന്ത ഉണ്ടായത്  . അതായത് പുരുഷന്റെ തല്ലു കൊള്ളാതിരിക്കാനുള്ള മാർഗ്ഗം.  ഗ്രാമതലവനാണ് വിവാഹം നടത്തി കൊടുക്കുന്നത് .

ബിസിനസ് ആവശ്യത്തിനും മറ്റും ടാൻസാനിയയിൽ നിന്ന് ഇവിടെ കുടിയേറിയവരും ഈ രീതി  ആചാരം പോലെകാത്തുസൂക്ഷിക്കുന്നു .ബോട്സ്വാനയ്ക്കും ടാൻസാനിയയ്ക്കും  ഇടയിൽ ഉള്ള ചാൾസ് എന്ന  ഗ്രാമത്തിൽ  വെച്ചാണ്  ഇത്തരത്തിൽ വിവാഹിതയായ പൗളിയെന്ന സ്ത്രീയെ ഞങ്ങൾ   പരിചയപ്പെട്ടത് . ടാൻസാനിയയിൽ നിന്നും വന്ന ആൾക്കാർ താമസിക്കുന്ന ഗ്രാമമാണിത് .

പൗളി ഏറെ സന്തോഷവതിയാണ്.. അവൾ പറയുന്നു, നുമ്പഗ്രാമത്തിൽ താമസിച്ച വിവരങ്ങൾ.

 ദുഷ്ടചിന്തയില്ലാത്ത ഗ്രാമവാസികളാണ് ഇവിടുത്തുകാർ . സമാധാനമുള്ള ദാമ്പത്യം മാത്രം മതിയെന്ന് ഇവർ പറയുന്നു . ഇവർ അനാഥരല്ല, ഒറ്റപ്പെടലില്ല, സ്ത്രീയുമായുള്ള വിവാഹം ദുഷ്ടചിന്തയിലല്ല..വല്ലാത്ത ഒരു സുരക്ഷിതത്വം ഇവരുടെ മുഖത്തു കാണാം.

 ഭർതൃപീഡനത്തിൽ നിന്നും ഉള്ള രക്ഷപ്പെടലാണ് ഇവർ കരുതുന്നത് . ചിലർ ഭർത്താവു  ചമഞ്ഞിരിക്കും. വീട്ടിലെ ചിലവു നോക്കില്ല. അങ്ങനെയുള്ളവരെ ഒഴിവാക്കി മനസമാധാനം, അതാണ് അവർ കണക്കാക്കുന്നത്. ഇപ്പോൾ ഇവിടെ വഴക്കില്ല . അനാഥത്വമില്ല. ലിംഗാധിഷ്ഠിത ഗാർഹിക പീഡനങ്ങൾ ഇല്ലാത്ത ഒരു ജീവിതം. Nynumba Nitobhu.(house of women )എന്നാണ് ഈ രീതി അറിയപ്പെടുന്നത്.

പുരുഷഭർത്താവു വേണ്ടന്നാണ്  സ്ത്രീകളുടെ പൊതുവികാരം. കുട്ടികളുണ്ടാകാൻവേണ്ടി ഒരു പുരുഷനെ rent നെടുക്കും. അതു സ്ത്രീ സംഘടനയിലെ മൂത്ത ആളാണ് തീരുമാനിക്കുന്നത്... നേരത്തേ പൈസ പറഞ്ഞുറപ്പിക്കും. ഗർഭിണിആയിക്കഴിഞ്ഞാൽ അന്നേരം  ഗുഡ്ബൈ പറയിക്കും. ഇതുകണ്ടു ഒരു സായിപ്പു ചോദിച്ചു ഇതാണോ വിവാഹം. അപ്പോൾ അവർ പറഞ്ഞു, ഇതാഫ്രിക്കയാ, വെസ്റ്റേൺ കൺട്രി അല്ല..
കൊച്ചിന്റെ പിതാവിനെ കൊണ്ടു  (പുരുഷനെ )  തന്തയുടെ അവകാശം കൊടുപ്പിക്കാൻ തേടി പോകില്ല. കുട്ടികൾ അമ്മയുടെ മാത്രം. കുഞ്ഞുണ്ടായാൽ എല്ലാവരും കൂടി മത്സരിച്ചു താരാട്ടു പാടും, അവരുടെ ഗ്രാമത്തിലെ പാട്ടാണ് താരാട്ടു പാടാൻ ഉപയോഗിക്കുന്നത്.  സ്ത്രീകൾക്കെതിരായ പുരുഷാതിക്രമത്തിന്റെ ഫലമായാണ്  ഇങ്ങനെ ഒരു പരമ്പരാഗതരീതി ഉണ്ടായത് .

പ്രായമായസ്ത്രീകളെ വൃദ്ധസദനത്തിൽ തള്ളണ്ട ഗതികേടില്ല . ഒരു പെണ്ണിനു മറ്റൊരു പെണ്ണിനെ മനസ്സിലാക്കാൻ കഴിയും എന്നുള്ള തെളിവാണ്ഈ ഗ്രാമം.   സംഘടനയുടെ മൂപ്പത്തിയാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. 

ജോലിയും കൂലിയും ഇല്ലാത്തവനെയും  ഊരു തെണ്ടി നടക്കുന്നവരെയുമൊക്കെ ഒഴിവാക്കാം. എന്തിനാ വെറുതെ എടുത്തു തലയിൽ വെക്കുന്നതെന്നു ഇവർ പറയുന്നു .  ഒരുപാടു സ്വത്തുള്ള ആളുകൾ ഈ കൂട്ടത്തിൽ ഉണ്ട്.

ആണുങ്ങൾ 10 പശുവിനെ കൊടുക്കും (ലബോള  ) വിവാഹത്തിന്  പുരുഷധനമായി... 

അത് കൊണ്ടാണ് സ്ത്രീകള്‍ ഒറ്റപ്പെടുമ്പോള്‍ അവര്‍ക്ക് പങ്കാളി ആയി സ്ത്രീകളെ തന്നെ നല്‍കാന്‍ ഇവര്‍ മനസ്‌ കാട്ടുന്നത്, ഈ  വിവാഹത്തില്‍ നിന്നും പങ്കാളികള്‍ പരസ്പരം പ്രതീക്ഷിക്കുന്നത് എല്ലാം ഈ വിവാഹത്തിലൂടെ അവര്‍ക്ക് ലഭിക്കും. ലൈംഗിക ബന്ധം ഒഴികെ. 

സ്വവർഗ്ഗാനുരാഗം  പ്രോത്സാഹിപ്പിക്കാനോ ഈ വിവാഹത്തെ അനുകൂലിക്കാനോ അല്ല ഈ ഗ്രാമം മുന്‍ കൈ എടുത്തു കൊണ്ട് സ്ത്രീകളെ പരസ്പരം വിവാഹം കഴിപ്പിക്കുന്നത്. മറിച്ച് ഒരു സ്ത്രീ പോലും അനാഥ ആവരുത് എന്ന ഉദ്ദേശ്യം കൊണ്ട് തന്നെയാണിങ്ങനെ. 

ടാന്‍സാനിയയിലെ ഗോത്ര വര്‍ഗ്ഗത്തിനലാണ് ഇതു തുടങ്ങിയത്. അവിടെയാണ്  സ്ത്രീകള്‍ തമ്മില്‍ വിവാഹം കഴിക്കുന്ന രീതിയുള്ളത്."നിംബാ റോമു" എന്നാണ് ഈ ആചാരത്തിനു  പറയുന്നത്. ഇതിന്റെ അര്‍ഥം സ്ത്രീകളുടെ വീട് എന്നാണ്. ഗ്രാമത്തില്‍ ഉള്ള വിധവകള്‍ ആയ സ്ത്രീകളുടെ ജീവിതം സുരക്ഷിതം ആക്കുന്നതിനു വേണ്ടിയാണു ഗ്രാമം ഇത്തരം വിവാഹം നടത്തുന്നത്. ഗ്രാമീണർ സന്തുഷ്ടർ ആണ്.

ലീലാമ്മ തോമസ്, തൈപ്പറമ്പിൽ