പുതുമുഖങ്ങൾ  കവിത, മണിയ

Apr 26, 2023 - 18:59
May 10, 2023 - 14:36
 0  55
പുതുമുഖങ്ങൾ  കവിത, മണിയ
പുതുമുഖങ്ങൾ ഏറെയായ് 
പ്രൊഫൈൽ പരതുമ്പോൾ
ഒരാൾ പോലും അറിഞ്ഞവരില്ല
ഓരോരോ ദേശേ വസിപ്പവർ 
ഇന്നലെ കണ്ടവരല്ല നാളെയും
ഇല്ലൊട്ടുമെന്നാൽ,മതമോ രാഷ്ട്രീയമോ
 വർണ്ണമൊ മാറ്റുരക്കുവാനില്ല,ഒന്നു മാത്രം
മാതൃഭാഷതൻ പാടവപ്രകടനം 
സ്വകഥയും,കവിതയും ,യാത്രയും 
സ്വച്ചന്ദം തുടരവേ,മാറ്റുരക്കും
തന്റെടമോടെ  തെറ്റും ശരിയും
ചൂണ്ടിക്കാട്ടി നോവിച്ചിടാതൊട്ടും 
ചഞ്ചലമില്ലാതെ നൽകുമവരതിൻ
മേന്മകൾ പ്രോത്സാഹനങ്ങളായി
മേലും എഴുതാനൗൽസുഖ്യമായ്
എഴുത്തുകാർ മുന്നോട്ടുവരട്ടെ 
ഏവർക്കും സ്വാഗതം!വന്നാലും
ഒരായിരം നല്ലെഴുത്തിനായി 
ഒട്ടും കുറഞ്ഞിടാതെ സ്വീകരിക്കൂ
ഉള്ളിൽ തട്ടും നന്മകൾ നേരുന്നു ഊഷ്മളമാം
സ്നേഹം സൗഹൃദം  സദ് രചനകൾ
 നാടിനായ് സമർപ്പിക്കു,സർവമംഗളങ്ങളും!