ദീപാവലി: കവിത , ശുഭ ബിജുകുമാർ

ദീപാവലി: കവിത , ശുഭ ബിജുകുമാർ
 *സർവ്വമംഗള* *മംഗല്യേ* 
 *ശിവേ സർവാർത്ഥ* *സാധികേ* 
 *ശരണ്യേ* *ത്രയംബകേ* *ഗൗരി* 
 *നാരായണി* *നമോസ്തുതേ* 
തെളിഞ്ഞു മൺചിരാതുകളൊരായിരം
തിളങ്ങി രംഗോലികളിൽ ദീപാങ്കുരങ്ങൾ 
ഹൃദയമൊരുങ്ങുന്നു അംബേ നിനക്കായ്‌
ഗംഗാജലം തളിച്ചുമ്മറ ത്ത്‌
പല വർണ്ണങ്ങളാൽ
രംഗോലികളിടുന്നു
തരുണിമാർ 
കലശം ഒരുങ്ങുന്നു
ലക്ഷ്മീ ദേവി തൻ
ശില്പത്തിൻ ചാരെ
വെയ്ക്കുവാൻ
സിന്ദൂരവും പൂക്കളും
കൊണ്ടലങ്കരിച്ചു.

ലക്ഷ്മീ ദേവി തൻ
ആരതി ഗാനം ആലപിച്ചും
കർപ്പൂരമുഴിഞ്ഞും
പ്രാർത്ഥന തുടർന്നു.
മധുരങ്ങൾ പകരുന്ന
വേളയിൽ മനസ്സും
ധന്യമായ്..
അമ്മേ ...വിളങ്ങുകെന്നുള്ളിൽ ദീപ്തമാം തിരിനാളമായ് നീ