മാലാഖ: കവിത, ശുഭ

Oct 4, 2025 - 08:18
 0  10
മാലാഖ: കവിത, ശുഭ
വിണ്ണിലെ തേരിൽ
നിന്നിറങ്ങി വന്നൊരു
മാലാഖ 
 
മന്ത്രവടി ചുഴറ്റി 
ഒരു സ്വർഗ്ഗം 
മുന്നിൽ തുറന്നു 
 
 കാഴ്ചയുടെ
നേരറിവുകൾ
കാണിച്ചു തന്നു
 
മുന്നോട്ടുള്ള 
പാതയുടെ ആദ്യ
വാതിലിൻ
താക്കോൽ തന്നു
 
ഒന്നും പറയാതെ
പുഞ്ചിരിയാൽ
ഓരോ വാതിലിൻ
ചാരെ എത്തി
 
കർമ്മത്തിന്റെ
ഫലങ്ങൾ തേടുവാൻ
ഒപ്പം നിന്നു
 
അന്ധകാരത്തിൻ
പടിവാതിലിൽ
നിന്നും കരം
പിടിച്ചു
 
ചില
പ്രപഞ്ചസത്യങ്ങളെ
മറ നീക്കി 
സദ് കർമ്മ ഗുണം
പഠിപ്പിച്ചു
ധൈര്യത്തിന്റെ
രഹസ്യമന്ത്രം
കൈ മാറി
 
ഒടുവിലാ മാലാഖ
പറന്നുയർന്നു
 
ഇന്നും വിണ്ണിൽ
നോക്കി 
നിൽക്കുന്ന
എന്നെ നോക്കി
ഈശ്വരൻ 
പുഞ്ചിരിച്ചു
 
ചിലരെ ചില
നിമിഷങ്ങളിൽ
അയക്കുന്ന
ദൈവത്തെ ഞാൻ
മറന്നു പോയോ