'ഓണം പൊന്നോണം'; കവിത, Mary Alex ( മണിയ)

Sep 4, 2025 - 19:30
 0  6
'ഓണം പൊന്നോണം'; കവിത,  Mary Alex ( മണിയ)
ഓണം പൊന്നോണം
മുറ്റത്താകെ പൂക്കളം
ഓണം പത്തോണം
മാവേലിയെ വരവേറ്റ്,
ഓണം നല്ലോണം
നാടെങ്ങും സമ്പന്നം
ഓണം കെങ്കേമം
കാണം വിറ്റും മാനവർ.
ഓണക്കോടി തൻ
പുതു മണം ശ്വസിക്കെ
ഓരോ മുഖങ്ങളിൽ
സുസ്മിതം പരന്നിടും
ഓണസദ്യ തൻ
രുചിയോലും നറുമണം 
ഓമൽ ചൊടികളിൽ
കൊതിയും നിറച്ചിടും.
ഓണക്കേളികൾ 
ആരവം മുഴക്കവെ
ഓലപ്പീപ്പിയുമോണപ്പന്തും 
വടം വലി മേളവും
ഓണത്തല്ലിൻ വീറും 
നാടിന്റെ വാശികൾ.
ഓലക്കുടയുമെടുത്ത്
കുടവയറന്മാർ റാലികൾ
ലലനാമണികൾ
ഒരുമയിൽ ചവിട്ടി
വൃത്തത്തിൽ,ഓണപ്പാട്ടിൻ
ശ്രുതിലയ താളങ്ങളാൽ
ഓണം ദേശീയോത്സവം കേരളത്തിന്, മാത്രമോ 
ഓരോ മലയാളിയും
കൊണ്ടാടും ഉത്സവം.
ഒട്ടും മടിക്കില്ല ഉള്ളതു കൊണ്ടോണമാക്കാൻ 
ഒരു നേരമായാലും
ഇലയിലുണ്ടും ഊട്ടിയും
ഒരു പായസമെങ്കിലും
കരുതിയും,നുണഞ്ഞും
ഓണമാക്കിടുമവർ,
മലയാളി മടിക്കാതെ.
ഒരൊറ്റ ദേശമില്ല മലയാളിയില്ലാതെ
ഒരു രാജ്യമില്ല ഓണം ഘോഷിച്ചിടാതെ
ഒമിക്രോണായാലും
ഡെങ്കിപ്പനിയാകിലും
ഓണം ഘോഷിച്ചിടും
മലയാളി കൂസാതെ.
ഓർക്കുക നാമെപ്പൊഴും സമസൃഷ്ടങ്ങളെ
ഒരു ചാൺ വയറിനു ഗതിയില്ലാത്തവരുണ്ട്,
ഒന്നു തല ചായ്ക്കാ- നിടമില്ലാത്തവരും,
ഒരു കൈത്താങ്ങ് 
അവർക്കേകിടുവാൻ ,
ഒത്തു നിൽക്കണം നാമെന്നുമെപ്പോഴും
ഓണം പോൽ വരും വിശേഷങ്ങളിലെങ്കിലും
ഒരു മണിയരിയെയൊരു 
പറയായ് മാറ്റിടാം.
ഒരുമയൊടു ചേർന്നാൽ എല്ലാർക്കും സുഭിക്ഷം
               ********
       എല്ലാവർക്കും ഓണാശംസകൾ നേരുന്നു
                  Mary Alex (മണിയ )
ഓരോരോ കളികൾ മുഖരിതമാക്കിയും
ഒത്തുചേർന്നതാം തിരുവോണനാളുകൾ
ഒട്ടും മടിക്കില്ല ഉള്ളതു കൊണ്ടോണമാക്കാൻ
ഒരു നേരമായാലും ഇലയിലുണ്ടും ഊട്ടിയും
ഒരു പായസമെങ്കിലും കരുതി നുണഞ്ഞും 
ഓണമാക്കിടും മലയാളി എവിടെയും
ഒരൊറ്റ ദേശമുണ്ടൊ മലയാളിയില്ലാതെ  
ഒരു രാജ്യവുമില്ല ഓണം ഘോഷിച്ചിടാതെ
ഒമിക്രോണായാലും വകഭേദമാകിലും
ഓണം ഘോഷിക്കും മലയാളി മടിക്കാതെ
ഓണം നമ്മുടെ അംഗീകൃത ദേശീയോത്സവം
ഓരോ മലയാളിയും കൊണ്ടാടും ഉത്സവം
ഓർക്കുക ദേശമേതാകിലും മലയാളി!
ഓണം പൊന്നോണം കേരള നാടിൻ 
.