സുകുമാർ : ചിരിയും വരയും  ഒരായിരം ഓർമ്മകളും ; ഡോ. ജേക്കബ് സാംസൺ

സുകുമാർ :  ചിരിയും വരയും   ഒരായിരം ഓർമ്മകളും ; ഡോ. ജേക്കബ് സാംസൺ

നസ്സിൽ പതിഞ്ഞവരകളുടേയും അരങ്ങുകീഴടക്കിയ 

നർമ്മപ്രഭാഷണങ്ങളുടേയും ഉടമയായ സുകുമാർ മലയാളി മനസുകളിൽ മായാത്ത ഓർമ്മയായി

നിറഞ്ഞുനില്ക്കുന്നു

കാർട്ടൂണിസ്റ്റും ഹാസസാഹിത്യകാരനും മാത്രമല്ല അനുകരണീയനായ മികച്ച

 സംഘാടകൻ കൂടിയായിരുന്നു ,അദ്ദേഹം.

കൃത്യനിഷ്ഠയും ചിട്ടയായ പ്രവർത്തനവും സുകുമാറിൻ്റെ

ഏറ്റവും വലിയ പ്രത്യേകതയായിരുന്നു വി.ജെ.ടി ഹാളിലെ നർമ്മകൈരളിയുടെ പ്രതിമാസ

ചിരിയരങ്ങിനുള്ള ബാനറും മടക്കിയെടുത്ത് പ്രോഗ്രാം തുടങ്ങുന്നതിന് ഒരുമണിക്കൂർ

മുൻപ് ഹാളിലെത്തും.പരസഹായം കൂടാതെ ബാനർ കെട്ടും.സ്റ്റേജിലെ

കസേരകൾ ചിരിയരങ്ങിൽ പങ്കെടുക്കുന്നവരുടെ എണ്ണമനുസരിച്ച്

നിരത്തിയിടും. പ്രോഗ്രാമിന് അരമണിക്കൂർ മുൻപ് തന്നെ വിജെടി

ഹാൾ നിറയും പരിപാടിക്കുള്ളവരും എത്തും

സുകുമാർ വാച്ച് നോക്കും.മണി ആറാകാറായിട്ടുണ്ടാകും.

"സാംസൻ്റെ വാച്ചിൽ എത്രയായി?,"

"സനൽക്കുമാറിൻ്റെ വാച്ചിലെത്രയായി ?"

 "കൃഷ്ണകുമാറിന്റെ വാച്ചിൽ എത്രയായി ? "

മൂന്നുപേരോടും ചോദിച്ച് ആറുമണിയായെന്നുറപ്പായാൽ

പ്രോഗ്രാം തുടങ്ങും.ആദ്യം ചിരിയരങ്ങ്, അത് കഴിഞ്ഞാൽ മൈം അതിന്ശേഷം ഹാസ്യനാടകം അതാണ് പതിവ്. ചിരിയരങ്ങിൽ അക്കാലത്ത് സ്ഥിരമാ യി പങ്കെടുത്തുകൊണ്ടിരുന്നവർ പ്രൊഫ. ആനന്ദക്കുട്ടൻ, സുകുമാർ, ജഗതി എൻ കെ ആചാരി, വേളൂർ കൃഷ്ണൻകുട്ടി, ചെമ്മനം ചാക്കോ, പിസി സനൽകുമാർ, ശ്യാമളാലയം കൃഷ്ണൻ നായർ ജേക്കബ്സാം

സൺ , കൃഷ്ണപൂജപ്പുര,പി.എം

മാത്യു വെല്ലൂർ തുടങ്ങിയവരായിരുന്നു പ്രതാപ് വി നായരും ബിജുലാലും ചേർന്നാണ് വളരെക്കാലം

മൈം അവതരിപ്പിച്ചിരുന്നത്.തുടർന്ന്

ശ്രീകുമാറിൻ്റെ നേതൃത്വത്തിലുള്ള

ട്രിവാർട്രം മൈമേഴ്സും രംഗത്തുവന്നു.

നാടകം വഴുതക്കാട് ബാബുവും

ഡോ. തോമസ് മാത്യുവും ചേർന്നാണ് അവതരിപ്പിച്ചിരുന്നത്.ജോബിയുടെ

സജീവസാന്നിധ്യവും നാടകങ്ങൾക്ക്ഹരം പകർന്നു. 

 

വളരെ പക്വതയുള്ളതും ഏറ്റവും പ്രയോഗികവുമായ സമീപനമാണ് എപ്പോഴും സംഘടനയുടെ നടത്തിപ്പിൽ

അദ്ദേഹം സ്വീകരിച്ചിരുന്നത്. 

കലാകാരന്മാരിൽ ഒരിക്കലും കാണാൻ കഴിയാത്ത അടുക്കും ചിട്ടയുമുള്ള പ്രവർത്തനശൈലി സുകുമാറിൻ്റെ അപൂർവ്വ സിദ്ധി യായിരുന്നു. അച്ചടിച്ചുവച്ചതു

പോലെ വ്യക്തവും മനോഹരവുമായ അക്ഷരത്തിൽ കൃത്യമായി എഴുതിയ മിനിട്ട്സ് ബുക്കുംവാർഷികറിപ്പോ

ർട്ടും കണക്കും ഏത് സംഘടനയും മാതൃകയാക്കേണ്ടതാണ്. വെട്ടുതിരുത്തുകൾ എഴുതുന്ന

ഒന്നിലും ഇല്ല. പൂർണ്ണബോധ്യം വരുത്തിയാണ് എഴുതുന്നത്.

കമ്മറ്റികൾ കൃത്യമായി കൂടുക യഥാസമയം തെരഞ്ഞെടുപ്പു നടത്തു

ക ഇതെല്ലാം നടപടിക്രമം അനുസരിച്ച് അദ്ദേഹം ചെയ്യുമായിരുന്നു.സുകുമാർ

എന്തുതീരുമാനിച്ചാലും ആരും ചോദ്യം

ചെയ്യുമായിരുന്നില്ല.എന്നാൽ ഏത് കാര്യവും കമ്മറ്റിയിൽ വച്ച് തുറന്ന ചർച്ചയ്ക്ക് ശേഷം പൊതു അഭിപ്രായം

അനുസരിച്ചു മാത്രമേ തീരുമാനിക്കപ്പെട്ടിരുന്നുള്ളു.

 

പ്രൊഫസർ ആനന്ദക്കുട്ടൻ മരിക്കുന്നതുവരെ അദ്ദേഹം പ്രസിഡൻ്റും സുകു

മാർ സെക്രട്ടറിയും ആയിരുന്നു.വളരെ ബഹുമാനത്തോടെയാണ് പ്രസിഡൻ്റിനോട് സെക്രട്ടറി സംസാരിച്ചിരു

ന്നത്.പ്രസിഡൻ്റ് എന്തുപറഞ്ഞാലും മറുത്തൊരു വാക്ക് ഒരിക്കലും സെക്രട്ടറി പറയാറില്ല.പ്രൊഫ.ആന

ന്ദക്കുട്ടനാകട്ടെ സുകുമാറിൻ്റെ

അഭിപ്രായം കേൾക്കാതെ ഒരിക്കലും സംഘടനയിൽ ഒരുതീരുമാനവും എടുത്തിട്ടുമില്ല.

 

കമ്മിറ്റിയിൽ ഉള്ള എല്ലാവരും തമ്മിൽആഴത്തിലുള്ള സൗഹൃദബന്ധവും വർഷങ്ങളുടെ സമ്പർക്കവും ഉണ്ടെ

ങ്കിലും ആരുടേയും വീട്ടിൽ വച്ച്കമ്മിറ്റികൂടാൻ സുകുമാർ അനുവദിച്ചിരുന്നില്ല. ഹിന്ദിപ്രചാരസഭാഹാളിലാ

ണ് നർമ്മ കൈരളിയുടെ കമ്മറ്റിയോഗം നടത്തിയിരുന്നത്.

 

ആരിൽ നിന്നും പിരിവെടുക്കാതെയാണ് നർമ്മകൈരളി പരിപാടി എല്ലാ

മാസവും വി.ജെ.ടി.ഹാളിൽ നടത്തിയിരുന്നത്. ഹാൾ വാടക ഇനത്തിൽ

ഒരു വലിയ തുക വേണ്ടിവന്നു.നർമ്മകൈരളി പ്രതിഫലം പറ്റി പുറത്ത്

പരിപാടികൾ നടത്തിയാണ് ഇതിനുള്ള ധനം സമാഹരിച്ചിരുന്നത്. സാമ്പത്തികപരിമിതി നിമിത്തം ചില

പ്രതിമാസ പരിപാടികൾ താരതമ്യേന വാടക കുറവായ പഞ്ചായത്ത് അസോസിയേഷൻ ഹാളിലും നടത്തി

യിട്ടുണ്ട്.

ഈ ഘട്ടത്തിൽ ഹാൾ സൗജന്യമായിഅനുവദിക്കുന്നതിന് മുഖ്യമന്ത്രിക്ക്

നിവേദനം നല്കാൻ തീരുമാനിച്ചു.

നിവേദനവുമായി സുകുമാർ സെക്രട്ടേറിയറിലേക്ക് നീങ്ങി.

അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരൻ സെക്രട്ടേറിയറ്റി

ൻ്റെ ലിഫ്റ്റിൽ കയറാൻ തുടങ്ങുന്നതു

കണ്ട് സുകുമാർ പിന്നോട്ടുമാറിനിന്നു "ലിഫ്റ്റിൽ സ്ഥലമുണ്ട് കയറിവരൂ"മുഖ്യമന്ത്രി അദ്ദേഹത്തെ ലിഫ്റ്റിനുള്ളിൽ വിളിച്ചു കയറ്റി.

"എന്നെക്കാണാനാണോ? കയ്യിൽകടലാസുണ്ടല്ലോ എന്താ കാര്യം"

"സർ നർമ്മകൈരളി പരിപാടിക്ക്വി.ജെറ്റി ഹാൾ സൗജന്യമായി അനുവദിച്ച്കിട്ടുന്നതിനുള്ള നിവേദന മാണ്, സഹായിക്കണം, സർ"

"അതിങ്ങുതരൂ. ഇതൊക്കെ ഇങ്ങനെ

ആരെങ്കിലുമൊക്കെ സഹായിച്ചാലല്ലേ നടത്താൻ കഴിയൂ."

മുഖ്യമന്ത്രി കെ കരുണാകരൻ അപേക്ഷ കയ്യിൽ വാങ്ങി ലിഫ്റ്റിൽ

വച്ചുതന്നെ അനുമതി നല്കി ഉത്തരവിട്ടു. മുഖ്യമന്ത്രി ഒപ്പിട്ട കടലാസ് സർക്കാർ ഉത്തരവായി വളരെ വേഗം ഇറങ്ങി.

 

വി.ജെ.ടി ഹാളിൽ എല്ലാമാസവും കൃത്യമായി ഒരേതീയതിയിൽ നർമ്മ

കൈരളി പരിപാടി അഭംഗുരം നടന്നു

കൊണ്ടിരുന്നു.

 

 നർമ്മകൈരളിക്ക് ജനപിന്തുണയുംസർക്കാർ അംഗീകാരവും ലഭിച്ചപ്പോൾ

 പ്രോഗ്രാം നടത്തുന്നതിന് സ്വന്തമായി സ്ഥലവും ഹാളുംസ്വായത്തമാക്കാൻ

ശ്രമിക്കണമെന്ന് കമ്മറ്റിയിൽ പലരും അഭിപ്രായപ്പെട്ടു.

 

 "നർമ്മകൈരളിക്ക് പണത്തിന്റെയുംആസ്തികളുടെയും അതിനെച്ചൊല്ലി യുള്ള വടംവലികളുടേയും പിന്നാലെ

പോകാൻ സമയമില്ല. ഒരു ടെൻഷനുമില്ലാതെ നേരമ്പോക്കും പറഞ്ഞ് ചിരിച്ച് നമുക്ക് മുന്നോട്ടുപോകാം"

സുകുമാർ നിലപാട് വ്യക്തമാക്കി.എല്ലാവരും അതിനോട് യോജിച്ചു.

 

പിന്നെ നടന്നത് നർമ്മകൈരളിയുടെ അത്ഭുതകരമായ മുന്നേറ്റമാണ്.

ഓരോ ചിരിയരങ്ങിലും കുറേ പുതിയഫലിതങ്ങൾ ഇറങ്ങും.അത് ജനങ്ങൾ

ക്കിടയിൽ പ്രചരിക്കുകയും ചിരിയുടെഅലകൾ ഉയർത്തിക്കൊണ്ടിരി

ക്കുകയും ചെയ്യും.(ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ "വയറലാകും.")

 

 1982 മുതൽ 2017 വരെ നർമ്മകൈരളിവേദിയിൽ അദ്ദേഹം നിറഞ്ഞു

നിന്നു. 30വർഷത്തിലേറെക്കാലം നർമ്മകൈരളി വേദിയിലും 

 കമ്മറ്റിയിലും അദ്ദേഹത്തോടൊപ്പംപ്രവർത്തിക്കാൻ എനിക്ക് അവസരം

ലഭിച്ചു. ഏറ്റവുമൊടുവിൽ സുകുമാർ പ്രസിഡൻ്റും ഞാൻ വൈസ് പ്രസിഡൻ്റുമായി 2016 ലാണ് ഒന്നിച്ച്

നർമ്മകൈരളിയുടെ വേദിയിൽ എത്തിയത്.

എന്നെക്കാൾ 25 വയസ്സ്പ്രായക്കൂടുതൽ അദ്ദേഹത്തിനുണ്ടായിരുന്നു.

എങ്കിലും പ്രായത്തിൻ്റെ അകൽച്ച ഞങ്ങൾക്കിടയിൽ ഒരിക്കലും ഉണ്ടായിരുന്നില്ല. എല്ലാ പ്രായത്തിലും സുകുമാർ ഞങ്ങൾക്കിടയിൽ മികവു കൊണ്ട്ഒന്നാമൻ തന്നെയായിരുന്നു. വാർദ്ധക്യത്തെ വെല്ലുവിളിച്ചുകൊണ്ട്

വി.ജെ.റ്റി. ഹാളിൽ പന്ത്രണ്ട് മണിക്കൂർഒരേ നിലനിന്ന് സ്വന്തം ഫലിതങ്ങൾ അവതരിപ്പിച്ച് അഖണ്ഡചിരിയരങ്ങ്

വിജയകരമായി പൂർത്തിയാക്കി ലോകറിക്കാർഡ്സ്ഥാപിച്ച ശേഷം സാധാരണ പരിപാടി കഴിയുമ്പോൾ ചെയ്യുന്നതുപോലെ ബാനറും മടക്കി തിരിച്ചു പോകാനൊരുങ്ങുന്ന സുകുമാ

റിൻ്റെ രൂപം ഇപ്പോഴും, മനസ്സിൽ നിന്ന് മായുന്നില്ല.

 

 1982 ൽ നർമ്മകൈരളിയുടെ ചിരിയരങ്ങ് ആദ്യമായി തിരുവന

ന്തപുരം പബ്ലിക് ലൈബ്രറി ഹാളിൽ നടന്നപ്പോൾ പ്രേക്ഷകനായി ഞാനും അവിടെ എത്തിയിരുന്നു. കവിയരങ്ങ്, കഥയരങ്ങ് എന്നൊക്കെയല്ലാതെ ചിരിയരങ്ങ് എന്നൊന്ന്അക്കാലത്ത് ആളുകൾ കേട്ടിട്ടില്ല.ആ കൗതുകംകൊണ്ട് വലിയ ഒരു സദസ്സ് നേരത്തേതന്നെ അവിടെ

എത്തിയിരുന്നു. എനിക്ക്ഒരിടത്തും നില്ക്കാൻ ഇടംകിട്ടിയില്ല.

ഒടുവിൽ പലർക്കൊപ്പം ഒരു ജനലിലാണ് ഞാൻ കയറിനിന്നത്. വീണ്ടും

പലരും ജനലിൽ ചാടിക്കയറിയതോടെ

ജനൽ പൊളിഞ്ഞുവീണു. ഞാനും വീണെങ്കിലും എനിക്ക് പരിക്കൊന്നും

പറ്റിയില്ല. ജനൽ പൊളിച്ചതിനാൽ പബ്ലിക് ലൈബ്രറിഹാൾ ചിരിയരങ്ങിന് വീണ്ടും ചോദിക്കാൻ ധൈര്യമില്ലാത്ത

ത്കൊണ്ട് അടുത്ത പരിപാടി വി.ജെ.റ്റി ഹാളിലേക്ക് മാറ്റി. വലിയഹാളായിരുന്നെങ്കിലും അവിടെയും മുറ്റം വരെ എത്തുന്ന സദസ്സായിരുന്നു. തുടർന്നുള്ള പ്രതിമാസപരിപാടികൾക്കും പ്രേക്ഷക

നായി ഞാൻ എത്തുമായിരുന്നു.

 ഇങ്ങനെ ഏതാനും ചിരിയരങ്ങ്കഴിഞ്ഞപ്പോൾ സദസ്യർക്ക് ഫലിതം

അവതരിപ്പിക്കാൻ അവസരം നല്കുകഎന്ന ലക്ഷ്യത്തോടെ ചിരിയരങ്ങിൻ്റെ

ഭാഗമായി ഫലിതമത്സരം നടത്തി.പലരും പേരു നല്കുന്നതുകണ്ടപ്പോൾ

ഞാനും പേരുകൊടുത്തു.

" എന്നെ ആദ്യമേ വിളിക്കല്ലേ സർ"

ഞാൻ പറഞ്ഞു.

" ജേക്കബ് സാംസൻ്റെ പേര് ഇരുപതാമതാണ് പോരെ " സുകുമാർ പറഞ്ഞു.

" മതി" ഞാൻ ഊഴം കാത്തിരുന്നു.

ഒന്നാമത്തെ ആളിന്റെ പേരുവിളിച്ചു.

ആരും വന്നില്ല.തുടർന്ന് വിളിച്ച 18 പേരും വന്നില്ല. ഇരുപതാമത് എൻ്റെ

പേര് വിളിച്ചപ്പോൾ ഞാൻ മുന്നോട്ടു

വന്നു. സദസ് കരഘോഷം മുഴക്കി.എൻ്റെ തമാശകൾക്ക് ചിരിയും കിട്ടി.ഞാൻ അന്നുമുതൽ നർമ്മകൈരളി

യുടെ ഭാഗമായി. തുടർന്ന് 30 ലേറെ വർഷങ്ങൾ സുകുമാറിൻ്റെ

പ്രോത്സാഹനവും സദസിൻ്റെ കരഘോഷവും എന്നോടൊപ്പമുണ്ടായി

രുന്നു.

 

ചെന്നൈയിലും ഡൽഹിയിലും നാഗർ കോവിലിലും ഉൾപ്പെടെ 1000ത്തിൽ പരം വേദികളിൽ സുകുമാറിൻ്റെ നേതൃത്വത്തിൽ നർമ്മകൈരളിപ്രോഗ്രാം അവതരിപ്പിച്ചു. സ്വാതന്ത്ര്യ

ത്തിൻ്റെ സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ലക്ഷ

ദ്വീപിലും , കേരള നിയമസഭയുടെ പുതിയ മന്ദിരത്തിനുള്ളിലും . നർമ്മ

കൈരളിക്ക് ചിരിയരങ്ങ് നടത്താൻ അവസരം ലഭിച്ചു.

 

കലാഭവൻ്റെ സ്ഥാപകനായ ആബേൽ അച്ചൻ, കാർട്ടൂണിസ്റ്റ് ടോംസ്,ജഗതി ശ്രീകുമാർ,കല്പന,സൂര്യാകൃഷ്ണമൂർത്തി, മലയാറ്റൂർ രാമകൃഷ്ണൻ കെ ജി.സേതുനാഥ്,ബാബുപോൾ,ജെ. ലളിതാംബിക, പ്രൊഫ.ശാന്താദേവി തുടങ്ങിയവരെല്ലാം നർമ്മകൈരളിയുടെ വേദിയിലെത്തിയിട്ടുണ്ട്.

 

നർമ്മകൈരളി ചിരിയരങ്ങ് തലസ്ഥാനത്തെ ഏറ്റവും ജനപ്രിയപരിപാടി

യായി മാറി.പത്രങൾ നർമ്മകൈരളി പരിപാടി റിപ്പോർട്ടുചെയ്തുകൊ

ണ്ടിരുന്നു. പത്രംവായിച്ചും ആളുകൾ ചിരിക്കാൻ തുടങ്ങി. ആകാശവാണി നർമ്മകൈരളിയുടെ ചിരിയരങ്ങ് ലൈവായി പ്രക്ഷേപണം ചെയ്തിരുന്നു.പൂർണ്ണമായും സൗജന്യമായ ചിരിയ

രങ്ങ് ആസ്വദിക്കാൻ വി.ജെ.ടിഹാളി

ന്റെ ഗേറ്റുവരെയാണ് ആളുകൾ കൂടി നിന്നിരുന്നത്.

 

കാർട്ടൂണിസ്റ്റ് എന്ന നിലയിലുള്ള അദ്ദേഹത്തിൻ്റെ കഴിവുകളും

ആരേയും അമ്പരപ്പിക്കുന്നതായിരുന്നു മലയാളമനോരമ ആഴ്ച്ചപ്പതി

പ്പിലെ ഭാവങ്ങൾ എന്ന കാർട്ടൂൺപരമ്പരയിലൂടെ മലയാളികളുടെ

മനസിൽ പതിഞ്ഞതാണ് ആ വരകൾ.

 

 നിമിഷങ്ങൾകൊണ്ട് മനോഹരമായ കാർട്ടൂൺ വരച്ചുതരാനുള്ള കഴിവും സന്നദ്ധതയും സുകുമാറിനുണ്ടായി

രുന്നു.ഞാൻ കുട്ടികളുടെ മാസികയായ കളിവീണ നടത്തിക്കൊണ്ടിരുന്ന കാലത്ത് മാസികയിലെ ഒരു കവിതയ്ക്ക് വേണ്ടി ചെണ്ടകൊട്ടുന്നവരുടെ ഒരുപടം ഹോട്ടലിൽ ചായകുടിക്കാനിരുന്നപ്പോഴാണ് വരച്ചുതന്നത്. എൻ്റെ രണ്ടുപുസ്തക

ങ്ങളുടെ കവർ ചിത്രം വരച്ചതും സുകുമാറായിരുന്നു. പണം വാങ്ങാതെ എനിക്ക് കവർ ചിത്രം വരച്ചുതന്ന ഒരേ ഒരാളും അദ്ദേഹമാണ്.. പെട്ടകത്തിലെ പെരിച്ചാഴിയും ജർമ്മൻ മദാമ്മയ്ക്ക് ചുസ്സുമാണ് സുകുമാറിൻ്റെ കവർ ചിത്രത്തോടെ ഇറങ്ങിയ പുസ്തകങ്ങൾ.പെട്ടകത്തിലെ പെരിച്ചാഴിയുടെ അവതാരികയും സുകുമാറാണ് എഴുതിയത്.

 

അപൂർവ്വമായ ഒരു വ്യക്തിത്വത്തിൻ്റെഉടമയായിരുന്നു സുകുമാർ. ഒപ്പമുള്ള

വരുടെ കഷ്ടപ്പാടുകളിൽ സ്നേഹത്തോടും അനുകമ്പയോടും കൂടെ നില്ക്കും.എന്നാൽ ആരുടേയും നല്ല കാലത്തിന്റെ ഗുണഭോക്താവ് ആകാൻ അദ്ദേഹം പോകാറില്ല. 

 

 വിജെറ്റി ഹാളിലെ നിറഞ്ഞ സദസിൻ്റെസാന്നിദ്ധ്യത്തിൽ നർമ്മകൈരളി

സുകുമാറിൻ്റെ എൺപതാം പിറന്നാൾ സമുചിതമായി ആഘോഷിച്ചു.ജേക്ക

ബ് സാംസൺ അദ്ദേഹത്തെപൊന്നാടചാർത്തി ആദരിച്ചു.

 

കഥ,നോവൽ,നാടകം,ഉപന്യാസം,കവിത എന്നീ വിഭാഗങ്ങളിൽപ്പെട്ട 35ൽപ്പരം കൃതികൾ സുകുമാർ രചിച്ചിട്ടുണ്ട്. ഇതിൽ "വായിൽ വരുന്നത് കോതയ്ക്ക് പാട്ട്"എന്ന കൃതിയ്ക്ക്

കേരള സാഹിത്യ അക്കാദമിയുടെ ഹാസ സാഹിത്യത്തിനുള്ള അവാർഡ് ലഭിച്ചു.

 

നർമ്മകൈരളിയിലെന്നപോലെ കേരളകാർട്ടൂൺ അക്കാദമിയിലും അദ്ദേഹം

സജീവമായി പ്രവർത്തിച്ചു .കാർട്ടൂൺ അക്കാദമിയുടെ മുൻ പ്രസിഡൻ്റ് കൂടിയായ സുകുമാർ 2022 ജൂലൈ

 31 ന് അവസാനമായി വി.ജെ.റ്റി.ഹാളിൽ (ഇപ്പോൾ അയ്യങ്കാളി ഹാൾ) പ്രസംഗിച്ചത് കേരള കാർട്ടൂൺ അക്കാദമിയുടെ സമ്മേളനത്തിലായിരുന്നു.

 

ആറ്റിങ്ങലിൽ എം സുബ്രായൻ പോറ്റിയുടെയും കൃഷ്ണമ്മാളിൻ്റെയും

മകനായി 1932 ജൂലൈ 9 ന് ജനിച്ചസുകുമാരൻ പോറ്റി, തിരുവനന്തപുരം

മരുതുംകുഴിയിൽ സ്ഥിരതാമസമാക്കി.സുകുമാർ എന്ന തൂലികാ നാമത്തി

ലൂടെ എഴുത്തിന്റെയും വരകളുടേയും ലോകത്ത് വേരുറപ്പിച്ചു. പോലീസ്

ഡിപ്പാർട്ട്മെൻ്റിൽ അഡ്മിനിസ്ട്രേറ്റീവ്അസിസ്റ്റൻ്റായി സർവ്വീസിൽ നിന്ന്

വിരമിച്ച ശേഷം കാലക്രമേണ തലസ്ഥാനത്തിൻ്റെ ചിരിക്കുന്ന മുഖമായി മാറി. തികഞ്ഞ ഈശ്വരവിശ്വാസിയും സസ്യഭുക്കുമായസുകുമാറിന് മദ്യപാനം, പുകവലി

തുടങ്ങിയ യാതൊരു ദുശ്ശീലങ്ങളുംഉണ്ടായിരുന്നില്ല.സംഘടനയിലും

മദ്യപാനത്തെ കർശനമായി വിലക്കിയിരുന്നു.തികഞ്ഞ അച്ചടക്കവും കൃത്യനിഷ്ടയും അദ്ദേഹത്തിൻ്റെ മുഖം

മുദ്രയായിരുന്നു.

 

സമീപകാലത്താണ് മകളുടെ വീടായവരാപ്പുഴയിലേക്ക് താമസം മാറ്റിയത്.

ഒരിക്കലും മറക്കാനാവാത്ത നിരവധി നർമ്മനിമിഷങ്ങൾ സമ്മാനിച്ച

സുകുമാർ 91 - ം വയസ്സിൽ വിടപറയുമ്പോൾ മലയാളിക്ക് നഷ്ടമാകുന്നത് ഉത്തമമായ ഒരു

ജീവിത മാതൃകകൂടിയാണ്.

 

ചില സുകുമാർ ഫലിതങ്ങൾ കുടിചേർക്കാതെ ഈ അനുസ്മരണം

പൂർണ്ണമാവുകയില്ല.

***

വിവാഹച്ചടങ്ങിൽ വധൂവരന്മാരുടെ

കൈത്തലങ്ങൾ ചേർത്ത് പിടിപ്പിക്കുന്ന ചടങ്ങിനെപ്പറ്റി സുകുമാറിൻ്റെ കമന്റ്.

 

"ഗുസ്തി തുടങ്ങുന്നതിന് മുൻപ്

ഫയൽമാൻമാരുടെ കൈകൾ ഇങ്ങനെ ചേർത്ത് പിടിപ്പിക്കുന്ന പതിവുണ്ട്"

 

***

രോഗിയായ ഭാര്യയുടെ നില അപകടകരമായപ്പോൾ ഭർത്താവി

നോട് ഡോക്ടർ വളരെ വിഷമത്തോടെ പറഞ്ഞു:

"ജീവിതത്തിൽ നമ്മൾ ആഗ്രഹിക്കുന്ന

പോലെ എല്ലാം നടക്കുകയില്ല.എന്തു

വന്നാലും നിങ്ങൾ സഹിക്കണം.നിങ്ങ

യുടെ ഭാര്യ ഇനി അരമണിക്കൂർ കൂടിയേ ജീവിക്കുകയുള്ളൂ.പറയാൻ

വിഷമമുണ്ട് എങ്കിലും നിങ്ങൾ സഹിക്കണം"

അതുകേട്ടയുടൻ ഭർത്താവ് പറഞ്ഞു:

"സഹിക്കാം ഡോക്ടർ ഇത്രയും വർഷം

ഞാൻ സഹിച്ചില്ലേ, ഇനി അരമണി

ക്കൂർകൂടി സഹിക്കാനാണോ വിഷമം"

 

*. *. * 

ശസ്ത്രക്രിയയ്ക്ക് മുൻപ് ഭയന്ന്

വിറയ്ക്കുന്ന രോഗിയോട് ഡോക്ടർ:

"എന്തുപറ്റി ? വല്ലാതെ പേടിച്ചമട്ടുണ്ടല്ലോ?"

" എൻ്റെ ആദ്യത്തെ ശസ്ത്രക്രീയയാണ്" രോഗിപറഞ്ഞു.

"ധൈര്യമായിരിക്കൂ.എൻ്റെയും ആദ്യത്തെ ശസ്ത്രക്രീയയാണ്."

ഡോക്ടർ പറഞ്ഞു.

****