തൃശൂരിലെ ലുലു മാൾ പദ്ധതി: ഭൂമി തരം മാറ്റിയ ആർഡിഒയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

തൃശൂരിലെ ലുലു മാൾ പദ്ധതി ഭൂമി തരം മാറ്റിയ ആർഡിഒയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഭൂമി തരം മാറ്റാനുള്ള ലുലു ഗ്രൂപ്പിൻറെ അപേക്ഷ വീണ്ടും പരിഗണിക്കാൻ നിർദ്ദേശം. വിഷയത്തിൽ നാലു മാസത്തിനകം ആർഡിഒ തീരുമാനമെടുക്കണം. കൃഷി ഓഫീസറുടെ റിപ്പോർട്ട് പരിഗണിക്കണമെന്നും ജസ്റ്റിസ് വിജു എബ്രഹാം. അതേസമയം തൃശൂരില്‍ ലുലു മാള്‍ വൈകുന്നത് ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ ഇടപെടല്‍ കാരണമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി പറഞ്ഞു.
രണ്ടരവര്‍ഷം മുന്‍പ് പ്രവര്‍ത്തനം ആരംഭിക്കേണ്ട മാളിന്റെ തുടര്‍പ്രവര്‍ത്തനവുമായി മുന്നോട്ട് പോകാന്‍ കഴിയാത്തത് ഒരു രാഷ്ട്രീയ പാര്‍ട്ടിയിലുള്ള ആള്‍ അനാവശ്യമായ കേസുമായി മുന്നോട്ട് പോകുന്നതിനാലാണെന്നും 3000 പേര്‍ക്ക് ജോലി ലഭിക്കേണ്ട വലിയ പ്രോജക്ടാണ് തൃശൂരിലെ ലുലു ഷോപ്പിങ്ങ് മാളിലൂടെ മുന്നോട്ട് വെച്ചതെന്നും യൂസഫലി പറഞ്ഞു.