ഒരുമിച്ച് ജീവിക്കാൻ വിവാഹപ്രായമാകേണ്ട; 18 വയസ്സ് പൂർത്തിയായാൽ മതി: ലിവ്-ഇൻ ബന്ധത്തിന് സംരക്ഷണം നൽകി ഹൈക്കോടതി

Dec 5, 2025 - 19:44
 0  13
ഒരുമിച്ച് ജീവിക്കാൻ വിവാഹപ്രായമാകേണ്ട; 18 വയസ്സ് പൂർത്തിയായാൽ മതി: ലിവ്-ഇൻ ബന്ധത്തിന് സംരക്ഷണം നൽകി ഹൈക്കോടതി

ജോധ്പുർ: വിവാഹത്തിനുള്ള പ്രായത്തെ ഒരുമിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യവുമായി കൂട്ടിക്കുഴയ്ക്കേണ്ടതില്ലെന്ന്  രാജസ്ഥാൻ ഹൈക്കോടതി. പ്രായപൂർത്തിയായവർക്ക് വിവാഹപ്രായം ആയില്ലെങ്കിലും ഒരുമിച്ച് താമസിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

 18 വയസ്സ് പൂർത്തിയായവർക്ക് വ്യക്തിപരമായ തീരുമാനങ്ങൾ എടുക്കാനുള്ള അവകാശമുണ്ടെന്നും ഇത് ഭരണഘടനാപരമായ അവകാശമാണെന്നും കോടതി വ്യക്തമാക്കി. വിവാഹപ്രായം ആകാത്തതുകൊണ്ട് ഈ അവകാശങ്ങൾ നിഷേധിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. ലിവ് ഇൻ ബന്ധങ്ങൾ സംബന്ധിച്ച നിയമ പ്രശ്നങ്ങൾക്ക് വലിയ ദിശാബോധം നൽകുന്ന വിധിപ്രസ്താവമാണ് രാജസ്ഥാൻ ഹൗക്കോടതിയിൽ നിന്ന് വന്നിരിക്കുന്നത്.