കൊഴിഞ്ഞു വീഴുന്ന പൂക്കൾ; കവിത, ഷീല ജഗധരൻ

മാലാഖമാരെക്കുറിച്ചും കുഞ്ഞിൻ് നിഷ്കളങ്കതയെക്കുറിച്ചും നിരർത്ഥകതയോർത്ത് പ്രണയാക്ഷരങ്ങളെ വലിച്ചെറിയണമോ? നിലാത്തുള്ളികൾ നിശാശലഭങ്ങൾ
കുടിച്ചു തീർത്തിട്ടും പ്രാർത്ഥനാ ചുണ്ടുകളെ
കൊഴിച്ചു കളയുവാൻ.. കൂർത്ത നഖമമർത്തി
മരണം വിതയ്ക്കുമ്പോൾ
ആകാശത്തോടും ഭൂമിയോടും
പിണങ്ങി പിരിഞ്ഞ്
പാതാളത്തിലിരിക്കുന്നു പാരാവാരത്തിൻ്റെ നിശബ്ദത
കുടിച്ചു വറ്റിക്കുകയാണ് ഇറങ്ങിവന്ന സൂക്ഷ്മാണു..
ആർദ്രമായി പാടിയിരുന്ന എനിക്ക്..
തുടിക്കുന്ന ഹൃദയത്തോടെ
മരണം വരക്കേണ്ടി വരുമ്പോൾ
ജീവിതത്തിൻ്റെ
ഹൃദയത്തിൽ കൊത്തിവെച്ച
ആഴക്കടലിലേക്ക്
ഞാൻ കരുതി വെച്ചിരുന്ന
അവയെ വിരുന്നു വിളിക്കുകയാണ്
അസുരതയാർന്ന ചെറുകണം
നോക്കു എൻ്റെ വെള്ളാരങ്കല്ലുകൾ
അനാഥമാണ്
ഇന്നലെ എൻ്റെ മകൻ്റെ
വിരലുകൾക്കിടയിലൂടെ
ഊർന്നു വീണതാണ്...
ഒരർത്ഥവുമില്ലാതെ
ക്ഷണിക്കപ്പെടാതെ
ഒളിച്ചിരുന്നു ഭയപ്പെടുത്തുവാൻ
ഷീല ജഗധരൻ, തൊടിയൂർ