പ്രണയം : കവിത , പുഷ്പ ബേബി തോമസ്
പടിഞ്ഞാറൻ മാനം
ചുവന്ന ചായം കലക്കുമ്പോൾ
നമുക്കേറെ പ്രിയമുള്ള വാകച്ചുവട്ടിലെ
ചുവന്ന പരവതാനി വിരിപ്പിൽ
കുസൃതി കണ്ണുകളാൽ
ഒരായിരം കഥകൾ
പറഞ്ഞിട്ടും
വായിച്ചിട്ടും
നീയെന്നെ ചേർത്തു പിടിച്ച
നുണക്കുഴി ചുംബനത്താൽ നിറച്ച്
"പ്രണയമാണ് നിന്നോടെനിക്കെൻ്റെ സഖീ "
എന്ന തേൻ മൊഴിയാലെൻ
കാത് കുളിർപ്പിക്കാത്തതന്തേ കൂട്ടുകാരാ ?????
പുഷ്പ ബേബി തോമസ്