കവിത വരുന്ന  വഴികൾ ; കവിത

കവിത വരുന്ന  വഴികൾ ; കവിത

 

 

റോയ് പഞ്ഞിക്കാരൻ

 

 

ചിറകുകളില്ലാത്ത  ഞാൻ 

ഭാവനയുടെ ചിറകിലേറി

ആകാശം മുട്ടെ പറന്നു പറന്നു

എന്തെല്ലാമായി,

കുങ്കുമ സന്ധ്യയുടെ അതിരുകളിൽ

സ്വന്തം നിഴലിനോട് പട വെട്ടി 

തോൽക്കുമ്പോൾ!

ഒരിക്കൽ നടക്കാനിഷ്ടപ്പെടാഞ്ഞ

കല്പടവുകളിൽ  

നടക്കാനിഷ്ടം തോന്നുമ്പോൾ!

എനിക്കായി ഞാനൊരുക്കിയ

ഊഞ്ഞാലിൽ മൗനം

കാത്തിരിക്കുമ്പോൾ!

യാത്ര പറയാതെ 

പടിയിറങ്ങിപ്പോയ 

വസന്തകാലമോർക്കുമ്പോൾ!