സാന്ത്വനം : കവിത, റോയ് പഞ്ഞിക്കാരൻ

വെയിലായിരുന്നിട്ടും
ദാഹം പോയ എൻ
അന്തരാൽമാവിലേക്കു നിൻ
നനുനനുത്ത വിരൽത്തുമ്പിലൂടെ
കാലപ്രവാഹത്തിന്റ പച്ചിലച്ചാർത്തിൽ
നിന്നും ഇറ്റു വീഴുന്ന
ഒരു മഞ്ഞുതുള്ളിയായി .
എനിക്കും നിനക്കും ഇടയിലുള്ള
വിശാലമായ അകലത്തിലും നീ
ഒരു സാന്ത്വനമായി, ഒരു മഞ്ഞു തുള്ളി നൂറ്റ നൂലായി .
നിന്നെ മറക്കാതിരിക്കാൻ
എല്ലാം ഓർമ്മകൾ ആകാതിരിക്കാൻ
ഗൂഢ സ്വപ്നങ്ങളെ താലോലിക്കാൻ
നെറ്റിയിൽ ചന്ദനത്തിന്റെ കുളിർമയുമായി
വേനലും മഴയും ഇനിയുമെത്തുന്നത്
കാത്തിരിക്കാം ഒരു സാന്ത്വനമായി .