കാത്തിരിപ്പ്: കവിത, മിനി സുരേഷ്

Oct 20, 2020 - 20:11
Mar 10, 2023 - 08:26
 0  644
കാത്തിരിപ്പ്: കവിത, മിനി സുരേഷ്

കാണുവാനൊത്തിരി

മോഹമായോമനേ

ഈണമോടൊരു

താരാട്ടുമായി

കാത്തിരിക്കുന്നു.

 

മണി ക്കുട്ടനോ,

മണിക്കുട്ടിയോ,

നീയെന്നറിയില്ല.

കുണുങ്ങിച്ചിരി

ക്കുന്നുണ്ടൊരോമലെൻ

മനസ്സിൽ.

 

അണിച്ചേവടി

മെല്ലെ പതിയുവാൻ

മണിക്കൊലുസ്സിൻ

കിലുക്കം കേൾക്കുവാൻ

മണി മുറ്റം

നിൻ പദനിസ്വനം

കാതോർത്തിരിക്കുന്നു.

 

എണ്ണ തേച്ച്

പീലിത്തിരുമുടി

കോതുവാൻ,

ഉണ്ണിക്കൈകളിൽ

നറുവെണ്ണ പകരുവാൻ

ഉണരുമുഷകാലേ

ഉണ്ണിത്തനു പുണരുവാൻ

കണ്ണനെ നെഞ്ചോട്

ചേർത്തുമ്മ വയ്ക്കാൻ

കണി വച്ച്  അമ്മ

കാത്തിരിക്കുന്നു.

 

മിനി സുരേഷ്