ഓകാവാംഗോ  ഡെൽറ്റയിലെ തവളകൾ: ലീലാമ്മ തോമസ്, ബോട്സ്വാന

ഓകാവാംഗോ  ഡെൽറ്റയിലെ തവളകൾ:  ലീലാമ്മ തോമസ്, ബോട്സ്വാന

കോവാൻഗാ ഉഭയജീവികളുടെ പറുദീസയാണന്നു പറഞ്ഞാൽ അതിശയോക്തിയില്ല 
ആഫ്രിക്കൻ ബുൾഫ്രോഗ് വളരെ  പ്രത്യേകതയുള്ള ജീവികളാണ് . ആഫ്രിക്കയിലെ ഏറ്റവുംവലിയ തണ്ണീർതടാകമാണ് ഓക്കൊവാഗാ ഡെൽറ്റ . ഇതിനടുത്തെങ്ങും ഒരു സമുദ്രമില്ലയെന്നു പറയുമ്പോൾ മരുഭൂമിയിൽ വെള്ളംകിട്ടാതെ   ഈ സ്ഥലത്തോടു  പ്രകൃതി ക്രൂരത കാണിക്കുമെന്നു കരുതല്ലേ..എണ്ണമറ്റ മൃഗങ്ങളുടെയും സസ്യങ്ങളുടെയും,ജീവജാലങ്ങളുടെയും, അപൂർവ്വ സമ്പത്തു കണ്ടുമനസ്സിലാക്കുകയും ആസ്വദിക്കുകയും ചെയ്യണമെങ്കിൽ അതിനുകഴിവുള്ള ഒരു മനസ്സു വേണം.

 ജീവികളുടെ കൂട്ടായ്മയാണ് ഇവിടം. ലോകപൈതൃക പട്ടികയിൽ ഉൾപെടുത്താനുള്ള  കാരണവുമതാണന്നു എനിക്കു വേറാരും പറഞ്ഞു തരേണ്ടതായി വന്നില്ല. ഉഭയ ജീവികളുടെയും ഉരഗങ്ങളുടെയും രീതികൾ കണ്ടാൽ ചിരിച്ചു തല തല്ലി പോകും. ആഫ്രിക്കൻ ബുൾഫ്രോഗിന് ചിലപ്പോൾ അരകിലോ ഭാരമുള്ളതു പോലെ തോന്നും. കാട്ടുമൂപ്പരോട് ഞാൻ തമാശിനു പറഞ്ഞു ' കൊഴുത്തു തടിച്ചതുടകൾ..ഇതിന്റെ തുടമുറിച്ചു ഫ്രൈ ചെയ്യാം.'

ഇതു കേട്ടമാത്രയിൽ കാട്ടുമൂപ്പർ അയാളുടെ മുള കൊണ്ടുള്ള (Bamboo hut)കുടിലിലേക്കു പോകുന്നതു കണ്ടു...കുറച്ചു കഴിഞ്ഞപ്പോൾ തവളക്കാൽ കൊണ്ടുണ്ടാക്കിയസൂപ്പും, കാട്ടു തേനുമായി വരുന്നു. ഞാൻ വല്ലാത്ത ധർമ്മസങ്കടത്തിലായി. കഴിച്ചില്ലങ്കിൽ പിന്നെ കാട്ടുമൂപ്പർ പിണങ്ങും. പിന്നെ  ആ സ്ഥലത്തെപറ്റി കൂടുതൽ പറഞ്ഞു തരുകയില്ല... അങ്ങനെ സങ്കടത്തോടെ നിൽകുമ്പോൾ മൂപ്പർ കാട്ടു പഴം എടുക്കാൻവീണ്ടും കുടിലിൽ തിരിച്ചു  പോയി. ഈ സമയം എന്റെ കൈ തട്ടി തവള സൂപ്പ് കമഴ്ന്നുപോയി...

ഇവിടുത്തെ തവളയുടെ തൊലി പ്രത്യേകരീതിയിൽ ആണ്.  "ക്രോ.. ക്രോ. "എന്നുള്ള ശബ്ദം കേട്ടപ്പോൾ മൂപ്പർ പറഞ്ഞു തവളയ്ക്കു  ആശയവിനിമയത്തിന്റെ സ്പെക്ട്രമുണ്ടന്ന് .

ഓക്കൊവൻഗാ ഡെൽറ്റയൊന്നു  ശ്രദ്ധിച്ചാൽ അത്ഭുതം തോന്നും. തവളകൾ ഓർക്കസ്ട്രായുടെ മേളംപോലെ  രാത്രിയിൽ പാട്ടു തുടങ്ങും. ഞാനും  വെറുതെ അവിടെ നിന്നു പാടി ""I have decided to follow Jesus "എന്റെ ശബ്ദം കേട്ടതും തവളയുടെ ശബ്ദംനിലച്ചു. അവരുടെ സാമ്രാജ്യത്തിൽ ആരും വരുന്നതവർക്കിഷ്ട്ടമില്ല. 

സ്വന്തമായി താമസസാമ്രാജ്യം അനുവദിച്ചു കിട്ടിയതു പോലെയാണ് അവിടെ ജീവികൾ. ആൺ തവളയുടെ ശബ്ദം സ്ത്രീതവളകളേ ആകർഷിക്കാനാണന്നു പറഞ്ഞു..അതു കേട്ടാൽ സ്ത്രീ തവള അടങ്ങി യിരിക്കില്ലപോലും.
    
കാട്ടുമൂപ്പർ ഉള്ളതുകൊണ്ടു കാൽനടയായി ഓകോവഗ  ഡൽറ്റായുടെ മരുഭൂമിയിലെ  കുറച്ചു കാര്യങ്ങൾ അറിയാൻ പറ്റി.

ശാസ്ത്രലോകവും ആഫ്രിക്കൻ തവളകളെ ഉപയോഗിക്കുന്നു

ബോട്സ്വാന യൂണിവേഴ്സിറ്റി പ്രൊഫസർ ഞങ്ങൾക്കു   വിവരിച്ചു തന്ന വിവരങ്ങൾ താഴെ ചേർക്കുന്നു.

 TINY  ROBOFROGS  MADE FROM  LIVING  CELLS 'AN ENTIRELY NEW LIFE FORM
(They gathered stem cells from the embryos of African frogs and  using tiny forceps  and miniastur electric knife to cut join and join the cells under microscope into close approximation of the designs specified by the computer.)

കലഹരിയിലെ  തവളകളുടെ പ്രവർത്തനം പ്രത്യേകതയുള്ളതാണ്.  ആഫ്രിക്കൻ  തവള ഭ്രൂണങ്ങളിൽ നിന്നുള്ള സ്റ്റെം സെല്ലുകൾ ഉപയോഗിച്ച് ലോകത്തിലെ ആദ്യത്തെ ജീവനുള്ള റോബോട്ടുകൾ സൃഷ്ടിച്ചതായി ശാസ്ത്രജ്ഞർ അവകാശപ്പെടുന്നു. ചെറിയ സങ്കരയിനങ്ങളായ സെനോബോട്ടുകൾ(Xenobots) എന്നറിയപ്പെടുന്ന “തീർത്തും പുതിയ ജീവജാലങ്ങളാണ്”. 

 
“പൂർണ്ണമായും ബയോളജിക്കൽ മെഷീനുകൾ രൂപകൽപ്പന ചെയ്യുന്ന ഒരു രീതി ഞങ്ങൾ ഇവിടെ അവതരിപ്പിക്കുന്നു,”ബോട്സ്വാന യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന ജോൺമിക്ക് ഇതിനെ പറ്റി വിശദീകരിച്ചു തന്നു.
നമുക്ക് പരിചിതമായ മെറ്റൽ റോബോട്ടുകളിൽ നിന്ന് വ്യത്യസ്തമായി, ബയോളജിക്കൽ ടിഷ്യൂകളെയും  സുഖപ്പെടുത്താൻ കഴിയുന്നു.

ലോകത്തിലെ ഏറ്റവും വലിയ ടെക് ഷോയിൽ നിന്നുള്ള മികച്ച കണ്ടുപിടുത്തങ്ങൾ വിശദീകരണം നടത്തിയതിങ്ങനെ. 
പ്രധാന റോഡുകളിൽ 'നൂറുകണക്കിന് മണിക്കൂർ' തടസ്സം റോബോട്ട് ലാഭിക്കുന്നു
“ഇവ നോവൽ ലിവിംഗ് മെഷീനുകളാണ്,” സർവകലാശാലയിലെ കമ്പ്യൂട്ടർ ശാസ്ത്രജ്ഞനും റോബോട്ടിക് വിദഗ്ധനുമായ ജോഷ്വ ബൊംഗാർഡ് പറഞ്ഞതായി അവകാശപ്പെടുന്നു.

അവ പരമ്പരാഗത റോബോട്ടോ അറിയപ്പെടുന്ന മൃഗങ്ങളോ അല്ല. ഇത് ഒരു പുതിയ ക്ലാസ് ആർട്ടിഫാക്റ്റ് ആണ്: ജീവനുള്ളതും പ്രോഗ്രാം ചെയ്യാവുന്നതുമായ ഒരു ജീവി.  ടഫ്റ്റ്സ് സർവകലാശാലയിലെ സഹ-നേതാവ് മൈക്കൽ ലെവിൻ പറഞ്ഞതായിബോട്സ്വാന യൂണിവേഴ്സിറ്റി പ്രൊഫസ്സർ  ഞങ്ങൾക്കു വിവരിച്ചു തന്നു.

 

ലീലാമ്മതോമസ്, തൈപ്പറമ്പിൽ