ആവർത്തനം : കവിത , ഡോ. ജേക്കബ് സാംസൺ

Jul 17, 2024 - 06:03
 0  52
ആവർത്തനം : കവിത , ഡോ. ജേക്കബ് സാംസൺ
ഭൂമി
ഉരുണ്ടതാനെന്ന്
ഒരിക്കൽക്കൂടി
ബോധ്യപ്പെടുത്തിക്കൊണ്ട്
എൻ്റെ യാത്ര
വീണ്ടും
തുടങ്ങിയടത്തുതന്നെ
എത്തിയിരിക്കുന്നു.
സകലതും
പ്രഭവ സ്ഥാനത്ത്
നിർവ്വികാരമായി
തിരികെ എത്തിക്കുന്ന
പ്രകൃതിയെ
വിസ്മയത്തോടെ
ഞാൻ തുറിച്ചുനോക്കി.
സരസമെന്നോ
വിരസമെന്നോ
പറയാനാവാത്ത
അനുഭവങ്ങളുമായി 
ഞാനും ഭൂമിയോടൊപ്പം
എന്തിനെന്നില്ലാതെ
കറങ്ങിക്കൊണ്ടിരിക്കുന്നു.