കെ.പി.സി.സി 'സമരാഗ്നി' പ്രക്ഷോഭയാത്രയ്ക്ക് ഫെബ്രുവരി ഒൻപതിന് തുടക്കം

കെ.പി.സി.സി 'സമരാഗ്നി' പ്രക്ഷോഭയാത്രയ്ക്ക് ഫെബ്രുവരി ഒൻപതിന് തുടക്കം

തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ക്കെതിരെ  കെ.പി.സി.സി നടത്തുന്ന  ജനകീയ പ്രക്ഷോഭയാത്ര 'സമരാഗ്നി' ഫെബ്രുവരി ഒൻപതിനു കാസർകോട്ടുനിന്ന്  ആരംഭിക്കും .

 കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമാണു യാത്രാനായകർ.

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികള്‍ തുറന്നുകാട്ടിയായിരിക്കും 14 ജില്ലകളിലൂടെയും യാത്ര കടന്നുപോകുക. ഒൻപതിന് വൈകീട്ട് നാലിന് കാസർകോട് മുനിസിപ്പല്‍ മൈതാനത്ത് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി ഉദ്ഘാടനം നിർവഹിക്കും. കേരളത്തിന്റെ ചുമതല വഹിക്കുന്ന ദീപാദാസ് മുൻഷി, കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗങ്ങളായ രമേശ് ചെന്നിത്തല, ശശി തരൂർ എം.പി, കൊടിക്കുന്നില്‍ സുരേഷ് എം.പി, യു.ഡി.എഫ് കണ്‍വീനർ എം.എം ഹസൻ, കെ.പി.സി.സി പ്രചാരണ സമിതി ചെയർമാൻ കെ. മുരളീധരൻ ഉള്‍പ്പെടെ ചടങ്ങില്‍ പങ്കെടുക്കും.

ഫെബ്രുവരി 29ന് യാത്ര തിരുവനന്തപുരത്ത് സമാപിക്കും. സമാപനസമ്മേളനത്തില്‍ മല്ലികാർജുൻ ഖാർഗെയോ പ്രിയങ്കാ ഗാന്ധിയോ പങ്കെടുക്കും.