സിപിഎം നേതാവ് എം.വി. ജയരാജന് വാഹനാപകടത്തിൽ പരുക്ക്

Mar 24, 2026 - 19:10
Mar 25, 2026 - 03:59
 0  11
സിപിഎം നേതാവ് എം.വി. ജയരാജന് വാഹനാപകടത്തിൽ  പരുക്ക്

കണ്ണൂർ: മുതിർ‌ന്ന സിപിഎം നേതാവ് എം.വി. ജയരാജന് വാഹനാപകടത്തിൽ പരുക്കേറ്റു. ഇതേത്തുടർന്ന് അദ്ദേഹത്തെ പരിയാരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ഏഴിലോട് വച്ച് അപകടമുണ്ടായത്.

ജയരാജൻ സഞ്ചരിച്ച വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. താടിക്കാണ് പരുക്കേറ്റിരിക്കുന്നത്.