ഒരു മാസത്തിലധികം ജയിലിൽ കിടന്നാൽ അധികാരം നഷ്ടമാകും; പ്രതിപക്ഷ സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ ലക്ഷ്യമിടുന്ന ബില്ലുമായി കേന്ദ്രസർക്കാർ

അഞ്ചുവര്‍ഷമോ അതില്‍ക്കൂടുതലോ ശിക്ഷലഭിക്കാവുന്ന കുറ്റത്തിന് അറസ്റ്റിലായി 30 ദിവസം ജയിലില്‍ കഴിയേണ്ടിവരുന്ന മന്ത്രിമാര്‍ക്ക് ഒരുമാസത്തിനകം സ്ഥാനം നഷ്ടപ്പെടുന്ന വിവാദ ബില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്‌സഭയില്‍ അവതരിപ്പിച്ചു. ഭരണഘടനാ ഭേദഗതി ബില്ലിനെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയര്‍ത്തി. ബില്‍ കീറിയെറിഞ്ഞായിരുന്നു പ്രതിപക്ഷ പ്രതിഷേധം. അമിത് ഷായ്ക്ക് നേരെ ലോക്‌സഭയില്‍ ബില്ല് കീറിയെറിഞ്ഞ് പ്രതിപക്ഷം ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി. ഇതോടെ ലോക്‌സഭാ നടപടികള്‍ നിര്‍ത്തിവച്ചു.
പാര്‍ലമെന്റിന്റെ മഴക്കാല സമ്മേളനം അവസാനിക്കാന്‍ 2 ദിവസം ബാക്കിയുള്ളപ്പോഴാണ് ഒരു ഭരണഘടനാ ഭേദഗതിയുള്‍പ്പെടെ വിവാദ സ്വഭാവമുള്ള 3 ബില്ലുകള്‍ മോദി സര്‍ക്കാര്‍ കൊണ്ടുവരുന്നത്.
ജനാധിപത്യത്തെ അപകടപ്പെടുത്തും വിധം 'വോട്ടുചോരി' രാജ്യത്ത് ശക്തമാകുമ്പോഴാണ് ശ്രദ്ധ തിരിക്കാനുള്ള ബിജെപിയുടെ കുറുക്കുവഴികള്‍.