ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നേരെ ആക്രമണം; അക്രമി പിടിയിൽ

Aug 20, 2025 - 12:16
 0  385
ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നേരെ ആക്രമണം; അക്രമി പിടിയിൽ

ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നേരെ ആക്രമണം നടത്തിയ പ്രതി പിടിയിൽ. എല്ലാ ആഴ്ചയിലും മുഖ്യമന്ത്രിയുടെ വസതിയില്‍ വച്ചു നടക്കുന്ന ജന്‍ സുല്‍വായ് എന്ന സമ്പര്‍ക്ക പരിപാടിക്കിടെയാണ് ആക്രമണം. ഇന്ന് രാവിലെയായിരുന്നു സംഭവം.

പൊതുജനങ്ങളുടെ പരാതികള്‍ കേള്‍ക്കുന്ന യോഗത്തിനിടെ ഒരാള്‍ ഭാരമുള്ള വസ്തു ഉപയോഗിച്ച് മുഖ്യമന്ത്രിയുടെ മുഖത്തടിക്കുകയായിരുന്നു. അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു.