ധർമസ്ഥല കേസ് : പരാതിക്കാരെ പ്രതിയാക്കി കുറ്റപത്രം സമർപ്പിച്ചു

Nov 21, 2025 - 20:21
 0  13
 ധർമസ്ഥല കേസ് : പരാതിക്കാരെ പ്രതിയാക്കി കുറ്റപത്രം സമർപ്പിച്ചു

മംഗളൂരു: ധർമസ്ഥല കേസില്‍ പരാതിക്കാരെ പ്രതിയാക്കി പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചു. ആറു പേർക്കെതിരെയാണ് എസ്‌ഐടി ബെല്‍ത്തങ്ങാടി ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചത്.


ആക്ടിവിസ്റ്റുകളായ മഹേഷ് ഷെട്ടി തിമറോഡി, ഗിരീഷ് മത്തണ്ണാവർ, ടി. ജയന്ത്, വിറ്റല്‍ ഗൗഡ എന്നിവരും സുജാത ഭട്ട്, പരാതിക്കാരനായ ചിന്നയ്യ എന്നിവരുമാണ് പ്രതികള്‍. ലൈംഗിക അതിക്രമത്തിനു വിധേയരായി കൊല്ലപ്പെട്ട നിരവധി പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ കുഴിച്ചിട്ടിണ്ടെന്ന ചിന്നയ്യയുടെ വെളിപ്പെടുത്തലോടെയാണ് ധർമസ്ഥല വിവാദമായത്. പിന്നാലെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.</p>