ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഖാലിദ സിയ അന്തരിച്ചു

Dec 30, 2025 - 09:27
 0  3
ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി   ഖാലിദ സിയ അന്തരിച്ചു

ധാക്ക: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി   ഖാലിദ സിയ (80) അന്തരിച്ചു. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി അധ്യക്ഷയായിരുന്നു. ദീര്‍ഘകാലമായി അസുഖബാധിതയായിരുന്ന ഖാലിദ സിയ നവംബർ 23 മുതൽ ധാക്കയിലെ എവര്‍കെയര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രാവിലെ ആറുമണിക്കാണ് ഖാലിദ സിയയുടെ മരണം സംഭവിച്ചതെന്ന് ബിഎന്‍പി നേതാക്കള്‍ അറിയിച്ചു.

ആരോ​ഗ്യസ്ഥിതി ​മോശമായതിനെത്തുടർന്ന് ഡിസംബർ 11 ന് സിയയെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചുരുന്നു. 

 ബംഗ്ലാദേശിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയാണ് ബീഗം ഖാലിദ സിയ. അന്തരിച്ച ബംഗ്ലാദേശ് മുന്‍ പ്രസിഡന്റ് സിയാവുര്‍ റഹ്മാനാണ് സിയയുടെ ഭര്‍ത്താവ്.