അമേരിക്ക-ഇസ്രയേൽ ആക്രമണം; ഇറാനിൽ മരണം 555 കടന്നു
ഇറാനെതിരെയുള്ള അമേരിക്ക-ഇസ്രയേൽ വ്യോമാക്രമണം രണ്ട് ദിവസം പിന്നിടുമ്പോൾ മരണസംഖ്യ 555 കടന്നതായി ഇറാനിയൻ റെഡ് ക്രസന്റ് സൊസൈറ്റി റിപ്പോർട്ട് ചെയ്തു.
രാജ്യത്തെ 131 നഗരങ്ങൾ ഇതിനോടകം ബോംബാക്രമണത്തിന് ഇരയായിട്ടുണ്ട്. .
യുദ്ധത്തിന്റെ പ്രകമ്പനം ലെബനനിലേക്കും വ്യാപിച്ചിരിക്കുകയാണ്. ഹിസ്ബുള്ളയെ ലക്ഷ്യം വെച്ച് ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ ലെബനനിൽ 31 പേർ കൊല്ലപ്പെടുകയും 149 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹിസ്ബുള്ളയ്‌ക്കെതിരെ ശക്തമായ കരയുദ്ധത്തിന് ഇസ്രയേൽ തയ്യാറെടുക്കുന്നതായാണ് സൂചനകൾ.
ഗൾഫ് രാജ്യങ്ങളിലായി ഇതുവരെ നാല് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇറാന്റെ ശക്തമായ തിരിച്ചടിയിൽ മൂന്ന് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായി അമേരിക്ക സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതിനിടെ അമേരിക്കയുടെ ഭീഷണികൾക്ക് വഴങ്ങില്ലെന്നും യുറേനിയം സമ്പുഷ്ടീകരണം തുടരുമെന്നും പ്രഖ്യാപിച്ചുകൊണ്ട് ഇറാൻ സൈനിക നടപടികൾ കടുപ്പിച്ചു.