ഒമാന്‍ യാത്രക്കാര്‍ക്ക് തിരിച്ചടി; ഇന്‍ഡിഗോ സര്‍വീസ് നിര്‍ത്തി

Aug 20, 2025 - 17:50
 0  37
ഒമാന്‍ യാത്രക്കാര്‍ക്ക് തിരിച്ചടി; ഇന്‍ഡിഗോ സര്‍വീസ് നിര്‍ത്തി

ഒമാന്‍ തലസ്ഥാനമായ മസ്‌കത്തില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് തീരുമാനിച്ചു. സീസണ്‍ അല്ലാത്തതിനാല്‍ യാത്രക്കാര്‍ കുറയുമെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം. ഈ മാസം 23 രെയാകും സര്‍വീസ് ഉണ്ടാകുക. താല്‍ക്കാലികമായിട്ടാണ് സര്‍വീസ് നിര്‍ത്തുന്നത് എന്നാണ് പറയുന്നത്.


 ഈ റൂട്ടില്‍ ഇനി എയര്‍ ഇന്ത്യ മാത്രമാകും സര്‍വീസ് നടത്തുക. ഇന്‍ഡിഗോ താരതമ്യേന കുറഞ്ഞ ടിക്കറ്റില്‍ യാത്ര അനുവദിച്ചിരുന്നു. വിമാനങ്ങള്‍ കുറയുകയും യാത്രക്കാര്‍ പതിവ് പോലെ തുടരുകയും ചെയ്താല്‍ ടിക്കറ്റ് നിരക്ക് കൂടും. ഇത് കണ്ണൂര്‍ വിമാനത്താവളത്തെ ആശ്രയിക്കുന്നവര്‍ക്ക് തിരിച്ചടിയാണ്. അതേസമയം, മറ്റു രണ്ട് സന്തോഷ വാര്‍ത്ത പ്രവാസികള്‍ക്കുണ്ട്.