ഇന്ത്യൻ വംശജയ്ക്ക് ചൈനയിൽ ദുരനുഭവം ഉണ്ടായ സംഭവം; ശക്തമായ പ്രതിഷേധവുമായി കേന്ദ്ര സർക്കാർ

Nov 25, 2025 - 20:13
 0  3
ഇന്ത്യൻ വംശജയ്ക്ക് ചൈനയിൽ ദുരനുഭവം ഉണ്ടായ സംഭവം; ശക്തമായ പ്രതിഷേധവുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: അരുണാചൽ പ്രദേശ് തങ്ങളുടെ ഭാഗമാണെന്ന് അംഗീകരിക്കാൻ തയ്യാറാകാത്ത ഇന്ത്യൻ വംശജയെ ചൈനീസ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ അപമാനിച്ച സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി കേന്ദ്ര സർക്കാർ രംഗത്ത്. അരുണാചൽ പ്രദേശിന് മേലുള്ള ചൈനയുടെ അവകാശവാദങ്ങളെ ഇന്ത്യ ശക്തമായി എതിർത്തു.

 അരുണാചൽ ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനമാണന്നും ഇന്ത്യയുടെ ഭാഗമായി തന്നെ തുടരുമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. ചൈനയുടെ ശ്രമങ്ങളെ പൂർണമായി തള്ളിക്കളയുന്നുവെന്നും രൺധീർ ജയ്സ്വാൾ വ്യക്തമാക്കി