2026 ഫാമിലി, യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ സെയിന്റ് മേരീസ് ജാക്‌സൺ ഹൈറ്റ്‌സിൽ മാർ നിക്കളാവോസ് ഉദ്ഘാടനം ചെയ്തു
-ഉമ്മൻ കാപ്പിൽ
ജാക്‌സൺ ഹൈറ്റ്‌സ് (ന്യൂയോർക്ക്): മലങ്കര ഓർത്തഡോക്‌സ് സഭയുടെ
നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ ഏറ്റവും വലിയ
വാർഷിക സമ്മേളനമായ ഫാമിലി, യൂത്ത് കോൺഫറൻസിനുള്ള
ഒരുക്കങ്ങൾ ആരംഭിച്ചു. ഭദ്രാസനത്തിലുടനീളമുള്ള ഇടവകകളിൽ നിന്നുള്ള
വൈദികരും യുവാക്കളും വിശ്വാസികളും ഈ നാല് ദിവസത്തെ
ആത്മീയ സമ്മേളനത്തിൽ പങ്കെടുക്കും.
2025 നവംബർ 23 ഞായറാഴ്ച ജാക്‌സൺ ഹൈറ്റ്‌സ് സെന്റ് മേരീസ്
ഓർത്തഡോക്സ് പള്ളിയിൽ, ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാ മാർ
നിക്കളാവോസ്,, വികാരി ഫാ. ജോൺ തോമസിന്റെ സഹായത്തോടെ
കുർബാനയെത്തുടർന്ന് 2026 ലെ കോൺഫറൻസിനുള്ള രജിസ്ട്രേഷൻ
ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
മീറ്റിങ്ങിൽ താഴെപ്പറയുന്ന കോൺഫറൻസ് ലീഡർഷിപ്പ് ടീം അംഗങ്ങൾ
പങ്കെടുത്തു.
• ജെയ്‌സൺ തോമസ് (കോൺഫറൻസ് സെക്രട്ടറി)
• ജോൺ താമരവേലിൽ (കോൺഫറൻസ് ട്രഷറർ)
• റിംഗിൾ ബിജു (ജോയിന്റ് ട്രഷറർ)
• അഖില സണ്ണി (എന്റർടൈൻമെന്റ്)
• ജോഷിൻ എബ്രഹാം (മീഡിയ)
• പ്രേംസി ജോൺ (ഫിനാൻസ് കമ്മിറ്റി)
• ആൽവിൻ സോട്ടർ (ഫിനാൻസ് കമ്മിറ്റി)
ഇടവക സെക്രട്ടറി ഗീവർഗീസ് ജേക്കബും വേദിയിൽ
സന്നിഹിതനായിരുന്നു.
ജോൺ താമരവേലിൽ കോൺഫറൻസ് ടീമിനെ പരിചയപ്പെടുത്തി.
കോൺഫറൻസ് സെക്രട്ടറി ജെയ്‌സൺ തോമസ് കോൺഫറൻസ് സ്ഥലം,
തീം, മുഖ്യ പ്രഭാഷകനിര എന്നിവ അവതരിപ്പിച്ചു, രജിസ്ട്രേഷൻ
നിരക്കുകൾ കഴിഞ്ഞ രണ്ട് വർഷങ്ങളെ അപേക്ഷിച്ച്
കുറവായിരിക്കുമെന്ന് അറിയിച്ചു.
ഇടവക അംഗങ്ങൾക്ക് ലഭ്യമായ സ്പോൺസർഷിപ്പ്
അവസരങ്ങളെക്കുറിച്ച് ജോയിന്റ് ട്രഷറർ റിംഗിൾ ബിജു വിശദീകരിച്ചു.
കോൺഫറൻസ് സുവനീർ പ്രസിദ്ധീകരണത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ
പ്രേംസി ജോൺ നൽകി. അഖില സണ്ണി റാഫിൾ ടിക്കറ്റും അതിന്റെ
ആകർഷണീയമായ സമ്മാനങ്ങളും ഓർമ്മപ്പെടുത്തി. മുൻ
കോൺഫറൻസുകളിലൂടെ രൂപപ്പെട്ട സൗഹൃദങ്ങളെയും കൂട്ടായ്മയെയും
അനുസ്മരിച്ചുകൊണ്ട് ആൽവിൻ സോട്ടർ തന്റെ ചിന്തകൾ പങ്കുവെച്ചു.
സ്പോൺസർഷിപ്പുകൾ, സുവനീർ പരസ്യങ്ങൾ, നേരത്തെയുള്ള
രജിസ്ട്രേഷൻ എന്നിവയിലൂടെ പരിപാടിയെ പിന്തുണയ്ക്കാൻ
മുന്നിട്ടുവന്ന ഇടവകാംഗങ്ങളെ ജോൺ താമരവേലിൽ
പരിചയപ്പെടുത്തി.
കോൺഫറൻസ് ടീമിന്റെ ഏകോപിത ശ്രമങ്ങൾക്ക് ഫാ. ജോൺ തോമസ്
നന്ദി രേഖപ്പെടുത്തുകയും ഇടവകക്കാരുടെ ഉദാരമനസ്കതയ്ക്കും
പ്രാർത്ഥനകൾക്കും നന്ദി പറയുകയും ചെയ്തു.
കഴിഞ്ഞ വർഷം ഒരു അവിസ്മരണീയ കോൺഫറൻസ്
സംഘടിപ്പിച്ചതിന് നേതൃത്വ സംഘത്തെ അഭിനന്ദിച്ചുകൊണ്ട് മാർ
നിക്കളാവോസ് സംസാരിച്ചു.
2026 ൽ കൂടുതൽ ശക്തമായ ഒരു കോൺഫറൻസ് അവതരിപ്പിക്കാനുള്ള അവരുടെ കഴിവിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇടവകാംഗങ്ങൾ പങ്കെടുക്കാനും ആത്മീയനവീകരണവും കൂട്ടായ്മയും അനുഭവിക്കാനും അദ്ദേഹം അഭ്യർത്ഥിച്ചു.
2026 ഫാമിലി'യൂത്ത് കോൺഫറൻസ് ജൂലൈ 15 ബുധനാഴ്ച മുതൽ
ജൂലൈ 18 ശനിയാഴ്ച വരെ പെൻസിൽവേനിയയിലെ ലാങ്കസ്റ്റർ വിൻധം
റിസോർട്ടിൽ നടക്കും. 'കൃപയുടെ പാത്രങ്ങൾ'; എന്ന കോൺഫറൻസ് തീം
2 തിമോത്തി 2:20–22 അടിസ്ഥാനമാക്കിയുള്ളതാണ്.
പ്രധാന പ്രഭാഷകർ:
• ഡോ. തോമസ് മാർ അത്താനാസിയോസ്, കണ്ടനാട് ഈസ്റ്റ് ഭദ്രാസന
മെത്രാപ്പോലീത്ത
• ഹൈറോമോങ്ക് വാസിലിയോസ്, സെയിന്റ് ഡയോണിഷ്യസ്
മൊണാസ്ട്രി
• ഫാ. ഡോ. എബി ജോർജ്, ലോങ്ങ് ഐലൻഡ് സെന്റ് തോമസ്
ഇടവക വികാരി
• ലിജിൻ തോമസ്, സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനം
കൂടുതൽ വിവരങ്ങൾക്ക് :
• ഫാ. അലക്സ് ജോയ് (കോൺഫറൻസ് കോർഡിനേറ്റർ): 973-489-6440
• ജെയ്‌സൺ തോമസ് (കോൺഫറൻസ് സെക്രട്ടറി): 917-612-8832
• ജോൺ താമരവേലിൽ (കോൺഫറൻസ് ട്രഷറർ): 917-533-3566