തിരഞ്ഞെടുപ്പ് ജോലികൾക്ക് വിദ്യാർത്ഥികളെ നിയോഗിക്കരുത്; വിദ്യാഭ്യാസ മന്ത്രി

Nov 25, 2025 - 20:15
 0  2
തിരഞ്ഞെടുപ്പ് ജോലികൾക്ക് വിദ്യാർത്ഥികളെ നിയോഗിക്കരുത്;  വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: വോട്ടർ പട്ടിക പുതുക്കൽ ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് അനുബന്ധ ജോലികൾക്കായി എൻഎസ്എസ്, എൻസിസി വോളണ്ടിയർമാരായ വിദ്യാർത്ഥികളെ നിയോഗിക്കാനുള്ള ആവശ്യം പഠനത്തെ തടസപ്പെടുത്തുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.

സംസ്ഥാനത്തെ സ്കൂളുകളിൽ അധ്യയനം പൂർണ്ണതോതിൽ നടന്നുകൊണ്ടിരിക്കുന്ന സമയമാണിതെന്നും 10 ദിവസത്തിലധികം വിദ്യാർത്ഥികളെ ക്ലാസുകളിൽ നിന്ന് മാറ്റിനിർത്തുന്നത് അംഗീകരിക്കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി.