മിസൈലുകൾ, അമേരിക്കൻ ഡ്രോണുകൾ..79,000 കോടി രൂപയുടെ പ്രതിരോധ ഇടപാടുകള്‍ക്ക് അംഗീകാരം
ന്യൂഡല്‍ഹി; 79,000 കോടി രൂപയുടെ പ്രതിരോധ ഇടപാടുകള്‍ക്ക് ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ അംഗീകാരം. കര, വ്യോമ, നാവിക സേനകള്‍ക്ക് കരുത്തേകുന്നതാണ് കരാര്‍.
ഇന്ത്യൻ കരസേന, വ്യോമസേന, നാവികസേന എന്നിവയുടെ പോരാട്ട ശേഷി ശക്തിപ്പെടുത്തുന്നതിന് ഈ തീരുമാനം നിർണായകമാണ്. പഴയ ആയുധങ്ങളിലേക്കുള്ള നവീകരണം, പുതിയ ആധുനിക ആയുധങ്ങൾ ഏറ്റെടുക്കൽ, തദ്ദേശീയ വികസനം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
പ്രതിരോധ മന്ത്രി അധ്യക്ഷനായ ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ ഇടപാടുകള്‍ക്ക് അംഗീകാരം നല്‍കിയതോടെ വമ്പന്‍ നവീകരണത്തിനാണ് ഇന്ത്യന്‍ പ്രതിരോധ രംഗം വിധേയമാകുന്നത്.