മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും വീണക്കുമെതിരെ അന്വേഷണമില്ലെന്ന് കോടതി; മാത്യു കുഴല്‍നാടന് തിരിച്ചടി

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും വീണക്കുമെതിരെ അന്വേഷണമില്ലെന്ന് കോടതി; മാത്യു കുഴല്‍നാടന് തിരിച്ചടി

തിരുവനന്തപുരം: മാസപ്പടി വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനും എതിരായ ഹര്‍ജി തള്ളി. തിരുവനന്തപുരം വിജിലന്‍സ് കോടതിയുടേതാണ് നടപടി.

മാസപ്പടി വിഷയത്തില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവും എം എല്‍ എയുമായ മാത്യു കുഴല്‍നാടന്‍ ആണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.

വിജിലന്‍സ് കോടതി നേരിട്ട് അന്വേഷണം നടത്തണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. സി എം ആര്‍ എല്ലിന് മുഖ്യമന്ത്രി നല്‍കിയ വഴിവിട്ട സഹായമാണ് മകള്‍ വീണാ വിജയന് സി എം ആര്‍ എലില്‍ നിന്നും മാസപ്പടി ലഭിക്കാന്‍ കാരണം എന്നായിരുന്നു മാത്യു കുഴല്‍നാടന്‍ ആരോപിച്ചിരുന്നത്. മാത്യു കുഴല്‍നാടന്റെ ആരോപണത്തില്‍ തെളിവില്ലെന്ന് കണ്ടെത്തിയാണ് വിജിലന്‍സ് കോടതി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളിയത്.

സ്വകാര്യ കമ്ബനിക്ക് വഴിവിട്ട സഹായം നല്‍കിയതിന് തെളിവുകള്‍ ഹാജരാക്കാന്‍ മാത്യുകുഴല്‍നാടനോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച ചില രേഖകള്‍ കുഴല്‍നാടന്‍െ അഭിഭാഷകന്‍ ഹാജരാക്കിയിരുന്നെങ്കിലും ഈ രേഖളിലൊന്നും സര്‍ക്കാര്‍ വഴിവിട്ട് സഹായം ചെയ്തതായി കണ്ടെത്താനായിട്ടില്ലെന്ന് വിജിലന്‍സ് വാദിച്ചു.