സ്റ്റാന്‍റ് അപ് കൊമേഡിയന്‍ നീല്‍ നന്ദ അന്തരിച്ചു

സ്റ്റാന്‍റ് അപ് കൊമേഡിയന്‍ നീല്‍ നന്ദ അന്തരിച്ചു

ലോസ് ഏഞ്ചല്‍സ്: പ്രശസ്ത സ്റ്റാൻഡ് അപ്പ് കൊമേഡിയൻ നീല്‍ നന്ദ അന്തരിച്ചു. അദ്ദേഹത്തിന്‍റെ 32-ാം ജന്മദിനം ആഘോഷിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു അന്ത്യം.അദ്ദേഹത്തിന്റെ മാനേജരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ മരണകാരണം എന്താണെന്നതിനെക്കുറിച്ച്‌ ഇതുവരെ വ്യക്തമായ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. ലോസ് ഏഞ്ചല്‍സ് ആസ്ഥാനമായുള്ള സ്റ്റാൻഡ് അപ്പ് കൊമേഡിയനാണ് നീല്‍ നന്ദ. ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് നീലിന്റെ മരണത്തെക്കുറിച്ച്‌ മാനേജര്‍ വെളിപ്പെടുത്തിയത്.

നിര്‍ഭാഗ്യവശാല്‍ നീല്‍ നമ്മളെ വിട്ടുപോയി. നന്ദ വളരെ മികച്ച സ്റ്റാൻഡ് അപ്പ് കൊമേഡിയനും നല്ലൊരു മനുഷ്യനുമായിരുന്നു. ഇതിനെല്ലാം പുറമെ അദ്ദേഹം എന്റെ നല്ലൊരു സുഹൃത്തുകൂടിയായിരുന്നു. മാനേജര്‍ പറഞ്ഞു.

നീലിന്റെ വിയോഗം ഞെട്ടലോടെയാണ് ലോകമെമ്ബാടുമുള്ള അദ്ദേഹത്തിന്റെ ആരാധകര്‍ കേട്ടത്. നീലിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച്‌ ആരാധകരും സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും എത്തിയിട്ടുണ്ട്.