ഐസിഎസ്ഇ-ഐഎസ്‌സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

ഐസിഎസ്ഇ-ഐഎസ്‌സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

ഡല്‍ഹി: ഐസിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലേക്കുള്ള പരീക്ഷാ ഫലം പ്രഖ്യാപിച്ചു. www.cisce.org, results.cisce.org എന്നീ വെബ്‌സൈറ്റ് വഴി ഫലം അറിയാം. 99.47ശതമാനമാണ് രാജ്യത്താകെ ഐസിഎസ്ഇ വിജയശതമാനം. 98.19% ആണ് ഐസ് സി വിജയം. ഐസിഎസ്ഇയില്‍ 99.65 വിജയശതമാനം പെണ്‍കുട്ടികളും 99.31 % ആണ്‍കുട്ടികളുമാണ് വിജയിച്ചത്. ഐഎസ് സിയില്‍ പെണ്‍കുട്ടികളുടെ വിജയം 98.92ശതമാനവും ആണ്‍കുട്ടികളുടേത്
97.53%വുമാണ്.

കേരളം അടങ്ങുന്ന തെക്കന്‍ മേഖലയില്‍ പരീക്ഷയെഴുതിയവരില്‍ 99.95% പേരും പന്ത്രണ്ടാം ക്ലാസില്‍ വിജയിച്ചു. കേരളത്തില്‍ പത്താം ക്ലാസില്‍ 99.99% വിദ്യാര്‍ത്ഥികളും പന്ത്രണ്ടാം ക്ലാസില്‍ 99.93% വിദ്യാര്‍ത്ഥികളും വിജയിച്ചു.ഐസിഎസ്ഇയില്‍ സംസ്ഥാനത്ത് 160 സ്‌കൂളുകളിലും ഐഎസ്സിയില്‍ സംസ്ഥാനത്ത് 72 സ്‌കൂളുകളുമാണ് വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയത്. ഐസിഎസ്ഇ വിഭാഗത്തില്‍ 7186 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതി.