ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ്‌ (AJPAK ) റിഗ്ഗായ് ഏരിയ കമ്മിറ്റി രൂപീകരിച്ചു

ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ്‌ (AJPAK ) റിഗ്ഗായ് ഏരിയ കമ്മിറ്റി രൂപീകരിച്ചു



കുവൈറ്റ്‌ : ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ്‌ (AJPAK) റിഗ്ഗായ് യൂണിറ്റ് രൂപീകരിച്ചു.
അജ്പാക് ഏരിയ കമ്മിറ്റികളുടെ ചുമതല ഉള്ള വൈസ് പ്രസിഡന്റ്‌ അശോകൻ വെൺമണിയുടെ അധ്യക്ഷതയിൽ കൂടിയ യോഗം അസോസിയേഷൻ രക്ഷാധികാരി ബാബു പനമ്പള്ളി ഉദ്ഘാടനം ചെയ്തു.


 പ്രസിഡന്റ് കുര്യൻ തോമസ് പൈനുംമൂട്ടിൽ, ചെയർമാൻ രാജീവ്‌ നടുവിലെമുറി, ജനറൽ സെക്രട്ടറി സിറിൽ ജോൺ അലക്സ്‌ ചമ്പക്കുളം, മനോജ് പരിമണം, അനിൽ വള്ളികുന്നം, മാത്യു ചെന്നിത്തല, ബിനോയ്‌ ചന്ദ്രൻ, രാഹുൽ ദേവ്, ഹരി പത്തിയൂർ, സിഞ്ചു ഫ്രാൻസിസ്, വിനോദ് വി. എ., വിബിൻ ജിബിൻ, ജോൺസൺ ടി. ജോൺ, ബൈജു, മനോജ് കുമാർ, ശ്രീരാജ് കെ, സുരേഷ് കുമാർ കെ, ഷിബു ജോൺ വർഗ്ഗീസ്, ആശ എബി സാമൂവൽ, സുലൈബത്ത് ബീവി എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ റിഗ്ഗയ് ഏരിയ കമ്മിറ്റി ജോയിന്റ് കൺവീനേഴ്സ് ആയി രാജേഷ് കുമാർ, വിനോദ് V. A, മനോജ്, നിജു കരിമ്പനക്കൽ എന്നിവരെ തിരഞ്ഞെടുത്തു.


റിഗ്ഗയ് ഏരിയ കമ്മറ്റി കൺവീനർ എബി സാമുവൽ സ്വാഗതം പറഞ്ഞ യോഗത്തിൽ  യൂണിറ്റ് ജോയിന്റ് കൺവീനർ രാജേഷ് കുമാർ  നന്ദി പറഞ്ഞു.