ഓസ്കര്‍ ചിത്രം പാരസെെറ്റിലെ നടൻ മരിച്ച നിലയില്‍

ഓസ്കര്‍ ചിത്രം പാരസെെറ്റിലെ നടൻ മരിച്ച നിലയില്‍

സോള്‍: ദക്ഷിണ കൊറിയൻ നടൻ ലീ സണ്‍ ക്യുഗിനെ (48) മരിച്ചനിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെ സെൻട്രല്‍ സിയോളിലെ ഒരു പാ‌ര്‍ക്കില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളിലാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

2020ലെ മികച്ച ചിത്രത്തിനുള്ള ഓസ്കര്‍ പുരസ്കാരം നേടിയ 'പാരസെെറ്റ്' എന്ന സിനിമയിലൂടെ പ്രശസ്തനായ താരമാണ് ലീ സണ്‍ ക്യുഗ്. ലഹരി ഉപയോഗത്തിന്റെ പേരില്‍ ലീ കുറച്ച്‌ നാളുകളായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ലഹരിക്കേസില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ലീയെ അടുത്തിടെ സിനിമ, ടെലിവിഷൻ പരിപാടികളില്‍ നിന്നും മാറ്റിനിര്‍ത്തിയിരുന്നതായാണ് റിപ്പോര്‍ട്ട്.

ഈ വര്‍ഷം പുറത്തിറങ്ങിയ 'സ്ലീപ്പ്' എന്ന ഹൊറര്‍ ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.

ലഹരിക്കേസുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തെ ഇക്കഴിഞ്ഞ ഒക്ടോബറില്‍ പൊലീസ് ചോദ്യം ചെയ്തിരുന്നു. അന്ന് എല്ലാവരോടും ക്ഷമ ചോദിക്കുന്നതായി അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. നടിജിയോണ്‍ ഹെെ ജിനാണ് ഭാര്യ. ഇവര്‍ക്ക് രണ്ട് ആണ്‍മക്കളുണ്ട്.