81 മത് ഗോള്‍ഡന്‍ ഗ്ലോബ്: അഞ്ചു പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി ഓപ്പണ്‍ഹൈമര്‍

81 മത് ഗോള്‍ഡന്‍ ഗ്ലോബ്:  അഞ്ചു പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി ഓപ്പണ്‍ഹൈമര്‍

81 മത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തില്‍ തിളങ്ങി ക്രിസ്റ്റഫര്‍ നോളന്‍ ചിത്രം ഓപ്പണ്‍ഹൈമര്‍.അണുബോംബിന്റെ പിതാവ് ഓപ്പണ്‍ഹൈമറുടെ ജീവിതകഥ പറഞ്ഞ ചിത്രം ബോക്‌സ് ഓഫീസില്‍ വിജയമായതിന് പിന്നാലെയാണ്  അവാര്‍ഡുകള്‍ വാരിക്കൂട്ടിയത്.

മികച്ച ചിത്രത്തിനുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരവും മികച്ച സംവിധായകനുള്ള പുരസ്‌കാരവും സിനിമയ്ക്ക് തന്നെ. 

കിലിയൻ മര്‍ഫി ഓപ്പണ്‍ ഹൈമറിലെ പ്രകടനത്തിലൂടെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ‘കില്ലേഴ്‌സ് ഓഫ് ദി ഫ്ലവര്‍ മൂണ്‍’ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ ലില്ലി ഗ്ലാഡ് സ്റ്റോണ്‍ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു.

‘ഓപ്പണ്‍ ഹൈമര്‍’ എന്ന ചിത്രം അഞ്ച് ഗോള്‍ഡൻ ഗ്ലോബ് പുരസ്കാരങ്ങളാണ് നേടിയത്. ‘ഓപ്പണ്‍ ഹൈമര്‍’ എന്ന ചിത്രത്തിന്റെ സംവിധായകൻ ക്രിസ്റ്റഫര്‍ നോളൻ മികച്ച സംവിധായകനുള്ള പുരസ്കാരവും റോബര്‍ട്ട് ബ്രൗണി ജൂനിയര്‍ ഓപ്പണ്‍ ഹൈമറിലെ പ്രകടനത്തിന് മികച്ച സഹനടനുള്ള പുരസ്കാരവും ലുഡ്വിംഗ് ഗോറാൻസണ്‍ ഓപ്പണ്‍ ഹൈമറിലെ സംഗീതത്തിന് മികച്ച സംഗീതത്തിനുള്ള പുരസ്കാരവും കരസ്ഥമാക്കി.


പ്രധാന പുരസ്‌കാരങ്ങള്‍
മികച്ച സിനിമ (ഡ്രാമ) - ഓപ്പണ്‍ഹൈമര്‍
മികച്ച സിനിമ (മ്യൂസിക്കല്‍ കോമഡി)- പൂവര്‍ തിംഗ്‌സ്
മികച്ച സംവിധായകന്‍ - ക്രിസ്റ്റഫര്‍ നോളന്‍ ,ഓപ്പണ്‍ഹൈമര്‍
മികച്ച തിരക്കഥ -അനാട്ടമി ഓഫ് എ ഫാള്‍ - ജസ്റ്റിന്‍ ട്രയറ്റ്, ആര്‍തര്‍ ഹരാരി
മികച്ച നടന്‍ -കിലിയന്‍ മര്‍ഫി - ഓപ്പണ്‍ഹൈമര്‍
മികച്ച നടി - ലില്ലി ഗ്ലാഡ്സ്റ്റോണ്‍ - 'കില്ലേര്‍സ് ഓഫ് ദ ഫ്‌ലവര്‍ മൂണ്‍'
മികച്ച നടി (മ്യൂസിക്കല്‍ കോമഡി) - എമ്മ സ്റ്റോണ്‍ - പൂവര്‍ തിംഗ്‌സ്
മികച്ച നടന്‍ (മ്യൂസിക്കല്‍ കോമഡി) - പോള്‍ ജിയാമാറ്റി - ദ ഹോള്‍ഡോവര്‍സ്
മികച്ച സഹനടന്‍ - റോബര്‍ട് ബ്രൌണി ജൂനിയര്‍ -ഓപ്പണ്‍ഹൈമര്‍
മികച്ച സഹനടി - ഡാവിന്‍ ജോയ് റാന്‍ഡോള്‍ഫ് - ദ ഹോള്‍ഡോവര്‍സ്
മികച്ച ടിവി സീരിസ് - സക്‌സഷന്‍ - എച്ച്ബിഒ
മികച്ച ലിമിറ്റഡ് സീരിസ് - ബീഫ്
മികച്ച സംഗീതം - ലുഡ്വിഗ് ഗോറാന്‍സണ്‍ - ഓപ്പന്‍ഹൈമര്‍
മികച്ച അന്യാഭാഷ ചിത്രം -അനാട്ടമി ഓഫ് എ ഫാള്‍ - ഫ്രാന്‍സ്
മികച്ച ഒറിജിനല്‍ സോംഗ് - ബാര്‍ബി- വാട്ട് വാസ് ഐ മെയ്ഡ് ഫോര
മികച്ച അനിമേഷന്‍ ചിത്രം -ദ ബോയ് ആന്റ് ഹീറോയിന്‍
സിനിമാറ്റിക് ആന്റ് ബോക്‌സോഫീസ് അച്ചീവ്‌മെന്റ് അവാര്‍ഡ് -ബാര്‍ബി