2025ന് വിട: ശുഭ പ്രതീക്ഷകളോടെ ലോകം പുതു വർഷത്തിൽ
2025നോട് വിട പറഞ്ഞ് പുത്തൻ പ്രതീക്ഷകളുമായി ലോകം 2026ലെത്തിയിരിക്കുന്നു.
പസഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ കിരിബാത്തിയിലാണ് ആദ്യം പുതുവർഷം പിറന്നത്. ന്യൂസിലൻഡിലെ ഓക്‌ലൻഡിലും വർണ്ണാഭമായ വെടിക്കെട്ടുകളോടെ പുതുവർഷത്തെ വരവേറ്റു .
ഇന്ത്യൻ സമയം രാത്രി 12ന് കേരളത്തിലും പുതുവർഷം പിറന്നു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് തുടങ്ങി പ്രധാന നഗരങ്ങളിലെല്ലാം പ്രത്യേക ആഘോഷങ്ങൾ നടക്കുന്നു.
മറ്റൊരു വർഷം കൂടി പിറക്കുമ്പോൾ അത് ഒരു ശുഭ പ്രതീക്ഷയാണ് പുതിയൊരു കാഴ്ചപ്പാടിലേക്കുള്ള ചുവടുവെപ്പാണ്. കഴിഞ്ഞകാലത്തെ മുറിവുകൾ ഉണക്കി, ശുഭാപ്തിവിശ്വാസത്തോടെ മുന്നേറാനുള്ള സമയമാണിത്. എല്ലാ വായനക്കാർക്കും വേൾഡ് മലയാളി വോയിസിന്റെ പുതുവത്സര ആശംസകൾ...